കുണ്ടന്നൂർ തേവര പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു, യാത്രക്കാർ സഹകരിക്കണമെന്ന് ദേശീയപാതാ അതോറ്റിറ്റി

Published : Jul 21, 2024, 10:18 AM ISTUpdated : Jul 21, 2024, 10:24 AM IST
കുണ്ടന്നൂർ  തേവര പാലം  അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു, യാത്രക്കാർ സഹകരിക്കണമെന്ന് ദേശീയപാതാ അതോറ്റിറ്റി

Synopsis

രണ്ട് തവണ നടത്താൻ നിശ്ചയിച്ചിട്ടും മഴ കാരണം മാറ്റി വെക്കേണ്ടി വന്ന അറ്റകുറ്റപ്പണിയാണ് ഇപ്പോൾ തുടങ്ങിയരിക്കുന്നത്

എറണാകുളം: കൊച്ചിയിലെ കുണ്ടന്നൂർ തേവര പാലം  അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു. ഇന്നലെ രാത്രി അടച്ച പാലം ഇനി ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് ഗതാഗതത്തിനായി തുറന്നു കൊടുക്കുക. യാത്രക്കാർ സഹകരിക്കണമെന്ന് ദേശീയപാതാ അതോറ്റിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്. രണ്ട് തവണ നടത്താൻ നിശ്ചയിച്ചിട്ടും മഴ കാരണം മാറ്റി വെക്കേണ്ടി വന്ന അറ്റകുറ്റപ്പണിയാണ് ഇപ്പോൾ തുടങ്ങിയരിക്കുന്നത്.  കൂടുതൽ ഉറപ്പുള്ള സ്റ്റോൺ മാസ്റ്റിക് അസാൾട്ട് ടാറിങ്ങിലൂടെ നവീകരിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്.

കഴിഞ്ഞ മാസം ആദ്യവാരം റെഡിമിക്സ് ടാർ മിശ്രിതമിട്ട് മൂടിയ കുഴികളാണ് മഴയത്ത് വീണ്ടും അപകടം വിളിച്ചുവരുത്തുന്ന ദുരിതക്കുഴികളായത്.250 ബാഗ് ടാർ മിശ്രിതമാണ് അന്ന് ഉപയോഗിച്ചത്.  യന്ത്രസഹായത്തോടെ കൂടുതൽ ഉറപ്പോടെ കുഴിയടക്കാനാണ് ഗതാഗതം നിർത്തിവെച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. 

ദേശീയപാത 966 ബിയുടെ ഭാഗമാണ് 1.75 കിലോമീറ്ററുള്ള കുണ്ടന്നൂർ തേവര പാലം. പാലത്തിന് മുകളിൽ നിന്നും വെള്ളമിറങ്ങാനുള്ള ദ്വാരങ്ങൾ മൂടിപ്പോയതും അറ്റകുറ്റപ്പണികൾ കണ്ണിൽ പൊടിയിടൽ മാത്രമായതുമാണ് പാലത്തിന്റെ അവസ്ഥ മോശമാക്കിയത്.  ഇക്കുറിയെങ്കിലും പണി നന്നായാൽ മതിയെന്നും നടുവൊടിക്കുന്ന യാത്രയുടെ ദുരിതം അവസാനിച്ചാൽ മതിയെന്നും യാത്രക്കാർ പറയുന്നു. .

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K