
എറണാകുളം:അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ തേവര പാലം ഇന്ന് രാത്രി അടയ്ക്കും . രാത്രി 11 മണിമുതലാണ് പാലം അടയ്ക്കുന്നത് . മേഖലയിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . പാലത്തിലേയ്ക്ക് വാഹനങ്ങൾ ഒന്നും കയറ്റിവിടില്ല . പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെണ്ടുരുത്തിപ്പാലം വഴി MG റോഡിലെത്തി വേണം പോകാൻ . ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കണ്ണങ്ങാട്ട് പാലം വഴി തിരിഞ്ഞു പോകണം . തൃപ്പൂണിത്തുറ ഭാഗത്തു നിന്നും പശ്ചിമകൊച്ചി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡ്, എം.ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കാവുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam