കുണ്ടന്നൂർ തേവര പാലം ഒരുമാസം അടച്ചിടുമെന്ന് അറിയിപ്പ്; ഒക്ടോബർ 15 മുതൽ നവംബർ 15 വരെ

Published : Oct 11, 2024, 04:48 PM IST
കുണ്ടന്നൂർ തേവര പാലം ഒരുമാസം അടച്ചിടുമെന്ന് അറിയിപ്പ്; ഒക്ടോബർ 15 മുതൽ നവംബർ 15 വരെ

Synopsis

പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തേവര കുണ്ടന്നൂര്‍ പാലം ഒരു മാസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്.

കൊച്ചി: കുണ്ടന്നൂർ തേവര പാലം ഒരുമാസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്. ഈ മാസം 15 മുതൽ അടുത്ത മാസം 15 വരെ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം. ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. പണി നടക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് പാലം അടച്ചിടുക.

പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ വെണ്ടുരുത്തി പാലം വഴി എംജി റോഡിൽ പ്രവേശിച്ച് കുണ്ടന്നൂരിലേക്ക് പോകണം. പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ രാത്രി 9 മണി മുതൽ പുലർച്ചെ 6 മണി വരെ മാത്രം വെണ്ടുരുത്തി പാലം വഴി എംജി റോഡിൽ പ്രവേശിച്ച് കുണ്ടന്നൂരിലേക്ക് പോകണം. തൃപ്പൂണിത്തുറ കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്നും പശ്ചിമ കൊച്ചി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷനിലെത്തി എംജി റോഡ് വഴി പോകണമെന്നും അറിയിപ്പിലുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വനസംരക്ഷണത്തിന് കോടികള്‍, വന്യജീവി ആക്രമണ ഇരകള്‍ക്ക് നല്‍കാന്‍ പണമില്ല: യുഡിഎഫ്
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രിൽ ഇല്ല; മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വിഡി സതീശൻ