
ദില്ലി: കുണ്ടറ ആലീസ് വധക്കേസ് പ്രതി ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ സ്‌റ്റേ. പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ ഗിരീഷ് കുമാറിന് നോട്ടീസ് അയച്ചു.
ആലീസ് വധക്കേസില്‍ പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് പ്രതി ഗിരീഷ് കുമാറിനെ ഹൈക്കോടതി വധശിക്ഷ റദ്ദാക്കി വെറുതെവിട്ടത്. വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ പ്രതി ചേര്‍ത്ത ഗിരീഷ് കുമാറിന് അഞ്ച് ലക്ഷം രൂപ പലിശ അടക്കം ചേര്‍ത്തുകൊണ്ട് നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പത്ത് വര്‍ഷത്തിലധികമാണ് ഗിരീഷ് കുമാര്‍ ജയിലില്‍ കഴിഞ്ഞത്. 2013ലാണ് മോഷണ ശ്രമത്തിനിടെ കുണ്ടറ സ്വദേശിനിയായ ആലീസ് വര്‍ഗീസ് കൊല്ലപ്പെടുന്നത്.
Also Read: 40 രൂപയുടെ 2 ലോട്ടറി വാങ്ങി, യുവാവ് പകരം നൽകിയത് 500 രൂപയുടെ ഡമ്മി നോട്ട്; തട്ടിപ്പിന് ഇരയായി വയോധിക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam