കുണ്ടറ പീഡനക്കേസ്; അന്വേഷണത്തില്‍ വീഴ്ചയെന്ന ഡിഐജി റിപ്പോര്‍ട്ട്, സിഐ എസ് ജയകൃഷ്ണന് സ്ഥലം മാറ്റം

Published : Jul 28, 2021, 07:56 PM ISTUpdated : Jul 28, 2021, 08:03 PM IST
കുണ്ടറ പീഡനക്കേസ്; അന്വേഷണത്തില്‍ വീഴ്ചയെന്ന ഡിഐജി റിപ്പോര്‍ട്ട്, സിഐ എസ് ജയകൃഷ്ണന് സ്ഥലം മാറ്റം

Synopsis

യുവതി പരാതി നൽകി 24 ദിവസത്തിന് ശേഷം മൊഴി രേഖപ്പെടുത്തിയത് വിവാദമായിരുന്നു. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സിഐയായ എസ് മഞ്ചുലാലാണ് കുണ്ടറയിലെ പുതിയ സിഐ. 

കൊല്ലം: മന്ത്രി എ കെ ശശീന്ദ്രൻ ഒത്തുതീർക്കാൻ ഇടപെട്ട പീഡനശ്രമ കേസിൽ കുണ്ടറ സിഐക്ക് സ്ഥലം മാറ്റം. സിഐ എസ് ജയകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. കേസ് അന്വേഷണത്തില്‍ സിഐക്ക് വീഴ്ച പറ്റിയെന്ന ഡിഐജി റിപ്പോര്‍ട്ടിന് പിന്നാലെയാണ് സ്ഥലം മാറ്റം. യുവതി പരാതി നൽകി 24 ദിവസത്തിന് ശേഷം മൊഴി രേഖപ്പെടുത്തിയത് വിവാദമായിരുന്നു. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സിഐയായ എസ് മഞ്ചുലാലാണ് കുണ്ടറയിലെ പുതിയ സിഐ. 

കേസിൽ പൊലീസിനും വീഴ്ച സംഭവിച്ചു എന്നായിരുന്നു തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ചയ് കുമാർ ഗുരുഡിന്‍റെ അന്വേഷണ റിപ്പോർട്ട്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മനസിലാക്കിയിരുന്നു. പക്ഷെ ഒരു സ്ത്രീയുടെ പരാതി എന്ന നിലയിൽ പ്രാഥമിക അന്വേഷണം നടത്തിയ കുണ്ടറ പൊലീസ് നിയമപരമായി പരാതി തീ‍ർപ്പാക്കിയില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. 

രണ്ട്  മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ മാസം 28നാണ് പരാതി നൽകിയത്. പരാതിക്കായി വ്യക്തമായ മൊഴിയും തെളിവുകളോ ഹാജരാക്കിയില്ല. മാത്രമല്ല പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഡിഐജി പറയുന്നു. ഒരു ക്രിമിനൽ കേസി പ്രതിയായ പരാതിക്കാരയുെയ അച്ഛനെ എൻസിപിയിൽ നിന്നും പുറത്താക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സൂക്ഷ്‌മ പരിശോധനയിൽ എൽഡിഎഫിന് കേരളത്തിൽ 64 സീറ്റ്', ഇതാണ് ശരിക്കും കണക്ക്! തുടർ ഭരണത്തിന് കരുത്തുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
'പൊലീസ് വാഹനത്തിന് കൈ കാണിച്ച അമ്മയ്ക്ക് സംഭവിച്ചത്', സാമൂഹിക മാധ്യമങ്ങളിൽ വൈറലായി വീഡിയോ