സമരത്തിൽ നിന്ന് സർവകലാശാലകളെ രക്ഷിക്കണം, ഗവർണർ ഭരണം വേണ്ട; ഒറ്റ ചാൻസലർ മതിയെന്നും കുഞ്ഞാലിക്കുട്ടി

Published : Dec 13, 2022, 12:58 PM ISTUpdated : Dec 13, 2022, 03:04 PM IST
സമരത്തിൽ നിന്ന് സർവകലാശാലകളെ രക്ഷിക്കണം, ഗവർണർ ഭരണം വേണ്ട; ഒറ്റ ചാൻസലർ മതിയെന്നും കുഞ്ഞാലിക്കുട്ടി

Synopsis

ഗവർണറെ നീക്കം ചെയ്യണമെന്ന നിലപാടിൽ ലീഗിന് മാറ്റമില്ല. ഗവർണറുടെ വാർത്താ സമ്മേളനങ്ങൾ അസാധാരണമാണ്. സംസ്ഥാന സർക്കാരിന്റെ ഉപദേശമനുസരിച്ച് വേണം ഗവർണർ പ്രവർത്തിക്കാനെന്നും കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാകെ ഗവർണർ ഏറ്റെടുത്ത പ്രതീതിയാണെന്ന് മുസ്ലിം ലീഗ് നേതാവും നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായ പികെ കുഞ്ഞാലിക്കുട്ടി. ഗവർണ്ണർ കേറി ഭരിക്കുകയാണ്. അത് അംഗീകരിച്ച് പോകാൻ പറ്റില്ല. സർവകലാശാല ഭരണത്തിൽ സർക്കാർ നടപടിയിൽ വിയോജിപ്പുണ്ട്. അത് പ്രതിപക്ഷം എന്ന നിലയിൽ നേരിട്ടോളാം. എന്നാൽ മുൻപെങ്ങും കാണാത്ത ഇടപെടലാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗവർണറെ നീക്കം ചെയ്യണമെന്ന നിലപാടിൽ ലീഗിന് മാറ്റമില്ല. ഗവർണറുടെ വാർത്താ സമ്മേളനങ്ങൾ അസാധാരണമാണ്. സംസ്ഥാന സർക്കാരിന്റെ ഉപദേശമനുസരിച്ച് വേണം ഗവർണർ പ്രവർത്തിക്കാൻ. ചാൻസലർ നിയമനത്തിലും ഒന്ന് പോയി മറ്റൊന്ന് വരുന്ന സ്ഥിതി ഉണ്ടാകരുത്. അതിനാണ് പ്രതിപക്ഷം ഭേദഗതി നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ സർവകലാശാല ഭരണത്തിൽ പ്രതിപക്ഷത്തെ കേൾക്കുന്നേയില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

സർവകലാശാലകളെ ഏകപക്ഷീയമായും യൂണിയൻ വത്കരിച്ചും മുന്നോട്ട് പോകുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് നിലവാരം വേണം. സമരത്തിൽ നിന്നും കലാപങ്ങളിൽ നിന്നും സർവകലാശാലകളെ മോചിപ്പിക്കണം. ഗവർണർ കയറി ഭരണമേറ്റാൽ നഖശിഖാന്തം എതിർക്കും. പകരം സംവിധാനമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. 14 ആളിന് പകരം നിഷ്പക്ഷനായ ഒരു ചാൻസിലർ മതി. പ്രതിപക്ഷ നിലപാട് വളരെ ക്ലിയർ ആണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി