കുട്ടനാട്: ഘടകക്ഷികളുടെ സീറ്റ് മറ്റാർക്കും ഏറ്റെടുക്കാനാവില്ലെന്ന് പിജെ ജോസഫ്

Web Desk   | Asianet News
Published : Feb 22, 2020, 02:42 PM IST
കുട്ടനാട്: ഘടകക്ഷികളുടെ സീറ്റ് മറ്റാർക്കും ഏറ്റെടുക്കാനാവില്ലെന്ന് പിജെ ജോസഫ്

Synopsis

കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. ഘടക കക്ഷികളുടെ സീറ്റ് മറ്റാർക്കും ഏറ്റെടുക്കാനാകില്ല. യുഡിഫിനെ ദുര്ബലപ്പെടുത്തുന്നുവെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ല

തൊടുപുഴ: തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന കുട്ടനാട് സീറ്റിനെ ചൊല്ലി യുഡിഎഫിൽ ഭിന്നത കടുക്കുന്നു. കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്ന കാര്യം കോൺഗ്രസ് ആലോചിക്കുന്നുണ്ട്. എന്നാൽ മുന്നണി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. സീറ്റ് കേരള കോൺഗ്രസിന്റേതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെയർമാനായ പിജെ ജോസഫ്.

കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. ഘടക കക്ഷികളുടെ സീറ്റ് മറ്റാർക്കും ഏറ്റെടുക്കാനാകില്ല. യുഡിഫിനെ ദുര്ബലപ്പെടുത്തുന്നുവെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ല. കേരള കോൺഗ്രസിൽ അനൂപ് ജേക്കബ് വിഭാഗം കൂടി ലയിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം