
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരളസഭയുടെ നാലാം സമ്മേളനം നിര്‍ത്തി പണം പ്രവാസികളുടെ ക്ഷേമത്തിന് നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ലോക കേരളസഭ വന്‍ ധൂര്‍ത്താണെന്നും ഇതിന്റെ പ്രയോജനമെന്താണ് എന്നുമുള്ള വിമര്‍ശനങ്ങള്‍ കഴിഞ്ഞ ലോക കേരളസഭയുടെ മൂന്ന് സമ്മേളന കാലത്തും ഉയര്‍ന്നതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ലോകകേരള സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ദുരന്തം. തുടര്‍ന്ന് ഇന്നത്തെ ഉദ്ഘാടന സമ്മേളനവും ചര്‍ച്ചയും കലാപരിപാടികളും മാറ്റിയിരുന്നു. നിയമസഭ മന്ദിരത്തിലെ മുറികളില്‍ മന്ത്രിമാരും മുന്‍ മന്ത്രിമാരും മോഡറേറ്റര്‍ മാരായുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
ഇന്നലെ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മേളനം മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ബിജെപിയും സമാന ആവശ്യം ഉയര്‍ത്തിയത്.