'കൂടെ ഉള്ളവരെ ഓർത്തു കരഞ്ഞാൽ മതി, ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകും'; സതീശന് മറുപടിയുമായി കെ വി തോമസ്

Published : May 19, 2022, 02:24 PM IST
'കൂടെ ഉള്ളവരെ ഓർത്തു കരഞ്ഞാൽ മതി, ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകും'; സതീശന് മറുപടിയുമായി കെ വി തോമസ്

Synopsis

വോട്ട് പിടിക്കാൻ ചെണ്ട കൊട്ടി നടക്കേണ്ട ആവശ്യമില്ല. കോൺഗ്രസിൽ നിന്ന് ഇനിയും ആളുകൾ പോകും. കോൺഗ്രസിൽ  അസംതൃപ്തി ഉള്ള നിരവധി നേതാക്കൾ ഉണ്ട്.  സിപിഎമ്മിന്  എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്തതാണ് പ്രശ്നം.  ഇടതുമുന്നണിയിലെ മറ്റു പാർട്ടികളിലും ആളുകൾ ചേക്കേറും.  

കൊച്ചി: തന്നെ പരിഹസിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശന് മറുപടിയുമായി കെ വി തോമസ്. സതീശൻ തന്നെ ഓർത്തു കരയണ്ട. കൂടെ ഉള്ളവരെ ഓർത്തു കരഞ്ഞാൽ മതി. കോൺ​ഗ്രസിൽ നിന്ന് ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നും കെ വി തോമസ് പറഞ്ഞു. 

"എന്റെ പ്രവർത്തനം എങ്ങനെയായാലും ഞാൻ നടത്തുന്നുണ്ട്. വോട്ട് പിടിക്കാൻ ചെണ്ട കൊട്ടി നടക്കേണ്ട ആവശ്യമില്ല. കോൺഗ്രസിൽ നിന്ന് ഇനിയും ആളുകൾ പോകും. കോൺഗ്രസിൽ  അസംതൃപ്തി ഉള്ള നിരവധി നേതാക്കൾ ഉണ്ട്.  സിപിഎമ്മിന്  എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്തതാണ് പ്രശ്നം.  ഇടതുമുന്നണിയിലെ മറ്റു പാർട്ടികളിലും ആളുകൾ ചേക്കേറും.  തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് നല്ല വിജയസാധ്യത ഉണ്ട്". കെ വി തോമസ് പ്രതികരിച്ചു. 

'കെ വി തോമസിനെ സിപിഎം ഏത് ലോക്കറിലാണ് വച്ചിരിക്കുന്നത്. ഷോ കേസിൽ പോലും വെക്കാൻ കൊള്ളില്ല. കെ വി തോമസിനെ കൊട്ടിഘോഷിച്ചു കൊണ്ടുപോയ മുഖ്യമന്ത്രി മറുപടി പറയണം' എന്നായിരുന്നു വി ഡി സതീശന്റെ പരിഹാസം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്