ശശി തരൂരുമായി കൂടിക്കാഴ്ച നടത്താൻ കെ.വി തോമസ്: കൂടുതൽ നേതാക്കളെ കാണാൻ ശ്രമം

Published : Dec 13, 2022, 02:12 PM IST
ശശി തരൂരുമായി കൂടിക്കാഴ്ച നടത്താൻ കെ.വി തോമസ്: കൂടുതൽ നേതാക്കളെ കാണാൻ ശ്രമം

Synopsis

തൻ്റെ ചുമതലയിലുള്ള ട്രസ്റ്റിൻ്റെ പരിപാടിക്ക് തരൂരിനെ ക്ഷണിക്കാൻ വേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് കെ.വി തോമസിൻ്റെ വിശദീകരണം

ദില്ലി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കെ.വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. ദില്ലിയിൽ വച്ചാണ് ഇരുനേതാക്കളും തമ്മിൽ കാണുന്നത്. വൈകിട്ട് തരൂരിനെ ദില്ലിയിലെ വസതിയിൽ പോയി കാണുമെന്ന് കെവി തോമസ് പറഞ്ഞു. തൻ്റെ ചുമതലയിലുള്ള ട്രസ്റ്റിൻ്റെ പരിപാടിക്ക് തരൂരിനെ ക്ഷണിക്കാൻ വേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് കെ.വി തോമസിൻ്റെ വിശദീകരണം. തരൂരിനെ കൂടാതെ വേറെയും ചില കോൺഗ്രസ് നേതാക്കളെ കാണാൻ കെവി തോമസ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. 

കോൺഗ്രസിലേയും സിപിഎമ്മിലേയും നേതാക്കളെ ദില്ലിയിൽ വച്ച് താൻ കാണുന്നുണ്ടെന്ന് കെവി തോമസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തരൂരുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും പാർട്ടി വിട്ടെങ്കിലും സോണിയ ഗാന്ധിയുമായും മല്ലികാർജ്ജുൻ ഖാർഗെയുമായും നല്ല വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിൽ നിന്നും തനിക്ക് പരിഗണന കിട്ടിയില്ല എന്ന് ആരോപണം ശരിയല്ലെന്നും പദവി മോഹിച്ചിട്ടില്ല സിപിഎമ്മിനോട് സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

 

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു