പേരാമ്പ്ര വിക്ടറി ടൈൽസിലെ തൊഴിൽ തർക്കം ഒത്തുതീർപ്പായി; സമരംചെയ്ത 7 തൊഴിലാളികളിൽ 4 പേരെ തിരിച്ചെടുക്കും

Published : Jun 06, 2023, 06:45 PM IST
പേരാമ്പ്ര വിക്ടറി ടൈൽസിലെ തൊഴിൽ തർക്കം ഒത്തുതീർപ്പായി; സമരംചെയ്ത 7 തൊഴിലാളികളിൽ 4 പേരെ തിരിച്ചെടുക്കും

Synopsis

ഏഴ് തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ സിഐടിയു, ബിഎംഎസ് സംഘടനകളുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ 29 നാണ് സമരം തുടങ്ങിയത്. 

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര വിക്ടറി ടൈൽസിലെ തൊഴിൽ തർക്കം ഒത്തുതീർപ്പായി. സ്ഥാപനത്തിൽ സമരം ചെയ്ത 7 തൊഴിലാളികളിൽ 4 പേരെ തിരിച്ചെടുക്കും. ബാക്കി 3 പേരുടെ സസ്‌പെൻഷൻ നിലനിർത്തി അന്വേഷണം നടത്താനും തീരുമാനം. ജില്ലാ ലേബർ ഓഫീസറിന്റെയും ഡിവൈഎസ്പിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പായത്. ഏഴ് തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ സിഐടിയു, ബിഎംഎസ് സംഘടനകളുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ 29 നാണ് സമരം തുടങ്ങിയത്. സമരം അക്രമാസക്തമായതിനെ തുടർന്നാണ് ഒത്തു തീർപ്പ് ചർച്ച നടത്തിയത്. 

'കപട സദാചാരത്തിന്‍റെ മൂടുപടം പുതച്ച 'സംരക്ഷകർ'; കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് രഹ്ന ഫാത്തിമ

 

 

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി, 'നല്ല അന്വേഷണം നടക്കുന്നു'
'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്