കൊടുംചൂട്: കേരളത്തില്‍ ഉച്ചവെയിലത്ത് ജോലി ചെയ്യുന്നതിന് വിലക്ക്

Published : Feb 28, 2019, 03:30 PM ISTUpdated : Feb 28, 2019, 03:39 PM IST
കൊടുംചൂട്: കേരളത്തില്‍ ഉച്ചവെയിലത്ത് ജോലി ചെയ്യുന്നതിന് വിലക്ക്

Synopsis

ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. 

കൊച്ചി: ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനവും വേനല്‍ക്കാലവും കണക്കിലെടുത്താണ് ഉത്തരവ്. 

2019 ഏപ്രില്‍ 30 വരെയാണ് നിലവില്‍ വെയിലത്തുള്ള ജോലി വിലക്കിയിരിക്കുന്നത്. ഏപ്രില്‍ 30-ന് ശേഷം വേനലിന്‍റെ കാഠിന്യം വിലയിരുത്തി വിലക്ക് നീട്ടുന്ന കാര്യം തീരുമാനിക്കും. വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഇങ്ങനെയൊരു ഉത്തരവ് ലേബര്‍ കമ്മീഷണര്‍ പുറത്തിറക്കിയത്. 

സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമീപദിവസങ്ങളില്‍ സംസ്ഥാനത്തെ താപനിലയില്‍ മൂന്ന് ഡിഗ്രീ വരെ വര്‍ധനവുണ്ടായതായാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം അറിയിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൊഴിലുറപ്പ് ഭേദഗതി; ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്,ബിൽ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണം എന്ന് ആവശ്യം
രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ജനപ്രിയ ചിത്രമായി തന്തപ്പേര്, ഫിപ്രസി പുരസ്കാരം ഖിഡ്കി ഗാവിന്