ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കിൽ ഗവേഷണം നിർത്തിക്കുമെന്ന് നിരന്തര ഭീഷണി, അധ്യാപകനെതിരെ വിദ്യാർത്ഥിയുടെ പരാതി; കേസ്

Published : Aug 02, 2023, 12:57 PM ISTUpdated : Aug 02, 2023, 01:40 PM IST
ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കിൽ ഗവേഷണം നിർത്തിക്കുമെന്ന് നിരന്തര ഭീഷണി, അധ്യാപകനെതിരെ വിദ്യാർത്ഥിയുടെ പരാതി; കേസ്

Synopsis

അധ്യാപകൻ മോശമായി പെരുമാറിയെന്നായിരുന്നു പരാതി. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

പത്തനംതിട്ട : അശ്ലീല ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ കോളേജ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര പൊലീസാണ് പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുത്തത്. അന്വേഷണത്തിൽ പൊലീസിന് മെല്ലപ്പോക്കാണെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മൂന്ന് വർഷം മുൻപ് ഗവേഷക വിദ്യാർത്ഥിയായി കോളേജിൽ എത്തിയ കാലം മുതൽ ദുരനവുഭവമാണ് നേരിടുന്നതെന്ന് വിദ്യാർത്ഥി പറയുന്നു. അസി, പ്രൊഫസറുടെ മോശം പെരുമാറ്റത്തിൽ സഹികെട്ടാണ് പൊലീസിനെ സമീപിച്ചത്. അധ്യാപകന്‍റെ ഇഷ്ടത്തിന് വഴങ്ങാതിരുന്നാൽ ഗവേഷണം നിർത്തിക്കുമെന്ന നിരന്തര ഭീഷണിയുണ്ടെന്നും വിദ്യാർത്ഥിനി പറയുന്നു. കേസ് എടുത്തെങ്കിലും അന്വേഷണത്തിൽ പൊലീസിന് മെല്ലപ്പോക്കാണെന്ന് വിദ്യാർത്ഥിനി ആരോപിച്ചു. എന്നാൽ രഹസ്യമൊഴി എടുക്കലടക്കം അന്വേഷണം വേഗത്തിലാണെന്ന് മാവേലിക്കര പൊലീസ് വിശദീകരിച്ചു. പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് കോളേജിന്‍റെ പ്രതികരണം.
 

10 വര്‍ഷം മുന്‍പ് മരിച്ച് പോയ അധ്യാപികയ്ക്ക് 7.56 കോടിയുടെ നികുതി നോട്ടീസ്, സംഭവിച്ചത് ഇത്...

കൈക്കൂലിപ്പണം ഒളിപ്പിക്കാൻ എംവിഡി ഉദ്യോഗസ്ഥന്റെ പുതുവഴി! കണ്ട് ഞെട്ടി വിജിലൻസ്

 

asianet news

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'