
കൊല്ലം: കുണ്ടറയിൽ നിർധന കുടുംബത്തിന്റെ വീടിന്റെ അടിത്തറ മണ്ണ് മാഫിയ തോണ്ടിയ സംഭവത്തിൽ ജിയോളജി വകുപ്പ് റവന്യൂ വകുപ്പിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്ഥലം നേരിട്ട് പരിശോധിച്ച് വിലയിരുത്തിയാണ് റിപ്പോര്‍ട്ട് നൽകുക. ഏത് സാഹചര്യത്തിലാണ് വീടിന് സമീപം ഇത്രയും ആഴത്തിൽ മണ്ണെടുക്കാൻ അനുമതി നൽകിയതെന്ന കാര്യത്തിലും ജിയോളജി വകുപ്പ് വിശദീകരണം നൽകും. അധികം മണ്ണെടുത്ത ഭൂവുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് ജിയോളജി വകുപ്പിന് നിർദേശം നൽകിയിരുന്നു
വീടിന്റെ അടിത്തറ തോണ്ടി മണ്ണ് മാഫിയ മണ്ണെടുപ്പ് തുടർന്നതോടെ പഞ്ചായത്തിന്റെ വായനശാലയിലാണ് ആറ് മാസമായി കുടുംബം താമസിക്കുന്നത്. പല വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും അധികാരികൾ ഇപ്പോൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന് കുടുംബം പരാതി പറഞ്ഞിരുന്നു.
നിർധന കുടുംബത്തിന്‍റെ അടിത്തറ തോണ്ടി മണ്ണ് മാഫിയ; സുമയും കുടുംബും ജീവിക്കുന്ന
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam