ഭൂ നിയമ ഭേദഗതി ഓർഡിനൻസ്: ഏപ്രിൽ മൂന്നിന് ഇടുക്കിയിലെ ഹർത്താൽ എൽഡിഎഫ് പിൻവലിച്ചു

Published : Apr 01, 2023, 12:23 PM IST
ഭൂ നിയമ ഭേദഗതി ഓർഡിനൻസ്: ഏപ്രിൽ മൂന്നിന് ഇടുക്കിയിലെ ഹർത്താൽ എൽഡിഎഫ് പിൻവലിച്ചു

Synopsis

ഓർഡിനൻസിലൂടെ നിയമ ഭേദഗതി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ടാണ് എൽഡിഎഫ് ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തത്

ഇടുക്കി: ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഭൂ നിയമ ഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തത്. പ്രശ്നത്തിൽ യുഡിഎഫ് ജനത്തെ വഞ്ചിക്കുന്നുവെന്നും എൽഡിഎഫ് ആരോപിക്കുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഭൂനിയമ ഭേദഗതി ബില്ല് അവതരിപ്പിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയതിനാൽ ബില്ല് അവതരിപ്പിക്കാനായിരുന്നില്ല. ഈ സാഹചര്യത്തിൽ ഓർഡിനൻസിലൂടെ നിയമ ഭേദഗതി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ടാണ് എൽഡിഎഫ് ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയായിരുന്നു ഹർത്താൽ. എന്നാൽ മുഖ്യമന്ത്രിയുമായി എൽഡിഎഫ് നേതാക്കൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഹർത്താൽ പിൻവലിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ