
നിലമ്പൂർ: മലപ്പുറം നിലമ്പൂർ - തമിഴ്നാട് അതിർത്തിയിൽ ഉരുൾപൊട്ടിയതായി സൂചന. പുന്നപ്പുഴ, കാരക്കോടൻപ്പുഴ മരുതയിലെ കലക്കൻ പുഴ എന്നീ പുഴകളിൽ വെള്ളം കലങ്ങിയാണ് വരുന്നത്. ഉരുൾപൊട്ടൽ ഉണ്ടായതായി സൂചനയുണ്ടെന്ന് പ്രദേശവാസികൾക്ക് റവന്യു അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയിൽ മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായത്. മലപ്പുറം നിലമ്പൂരിനടുത്ത് കവളപ്പാറയിലും വയനാട് പുത്തുമലയിലുമാണ് വൻനാശനഷ്ടമുണ്ടാക്കിയ മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുമായി നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam