
തിരുവനന്തപുരം: ലത്തീൻ സഭയുടെ (Latin Sabha) തിരുവനന്തപുരം അതിരൂപതയെ നയിക്കാൻ ഇനി പുതിയ ഇടയൻ. അതിരൂപതയിലെ തന്നെ പുതിയതുറ ഇടവകാംഗം തോമസ് ജെ നെറ്റോയ (Thomas J Neto) ആർച്ച് ബിഷപ്പായി തെരഞ്ഞെടുത്തു. വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം ആർച്ച് ബിഷപ്പ് സൂസെപാക്യം (Arch Bishop Soosa Pakiam) പാളയം കത്തീഡ്രൽ പള്ളിയിൽ വായിച്ചു.
തിരുവനന്തപുരം അതിരൂപത കോ ഓർഡിനേറ്ററായി ആയി പ്രവർത്തിക്കുന്നതിനിടെയാണ് തോമസ് നെറ്റോയെ തേടിയുള്ള പുതിയ ദൗത്യം. മെത്രാൻ അഭിഷേകത്തിന്റെ 32-ാം വാർഷിക ദിനത്തിലായിരുന്നു സൂസെപാക്യത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.
2004 മുതലാണ് തിരുവനന്തപുരം രൂപതയെ അതിരുപതയായി ഉയർത്തിയത്. അന്ന് മുതൽ സൂസെപാക്യമായിരുന്നു നയിച്ചത്. കാറ്റിലും കടൽക്ഷോഭത്തിലും ആടിയുലഞ്ഞ തീരദേശ ജനതയ്ക്കൊപ്പമായിരുന്നു എല്ലാ കാലവും സൂസെപാക്യം. സുനാമി ഫണ്ട് ക്രമക്കേടിലെ പ്രതിഷേധം, ഓഖി ബാധിതർക്ക് വേണ്ടിയുള്ള പ്രവർത്തനം നരേന്ദ്രൻ കമ്മീഷൻ ശുപാർശ നടപ്പാക്കാനുള്ള പ്രക്ഷോഭം, വിഴിഞ്ഞം പൂന്തുറ കലാപ ബാധിതരർക്ക് വേണ്ടിയുള്ള പ്രവർത്തനം അങ്ങനെ സംഭവ ബഹുലമായിരുന്നു ഡോ.എം സൂസെപാക്യത്തിൻറെ ഇടപെടൽ. സർക്കാർ ഏതായാലും പ്രതികരിക്കാനും പ്രതിഷേധം നയിക്കാനും ഒരു മടിയും കാണിച്ചില്ല സൂസെപാക്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam