'ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ'; മത്സ്യബന്ധന കരാറിൽ കടുത്ത നിലപാടുമായി ലത്തീൻ സഭ

Web Desk   | Asianet News
Published : Feb 23, 2021, 12:25 PM IST
'ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ'; മത്സ്യബന്ധന കരാറിൽ കടുത്ത നിലപാടുമായി ലത്തീൻ സഭ

Synopsis

ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ടെന്ന് സഭ. എല്ലാ ധാരണാപത്രങ്ങളും, ഭൂമി ഇടപാടും സർക്കാർ റദ്ദുചെയ്യണമെന്നും ലത്തീൻ അതിരൂപത മുൻ വികാരി ജനറലും, സി ബി സി ഐ ലേബർ സെക്രട്ടറിയുമായ ഫാ. യൂജിൻ പെരേര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി: ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടുമായി ലത്തീൻ സഭ. ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ടെന്ന് സഭ. എല്ലാ ധാരണാപത്രങ്ങളും, ഭൂമി ഇടപാടും സർക്കാർ റദ്ദുചെയ്യണമെന്നും ലത്തീൻ അതിരൂപത മുൻ വികാരി ജനറലും, സി ബി സി ഐ ലേബർ സെക്രട്ടറിയുമായ ഫാ. യൂജിൻ പെരേര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേന്ദ്രത്തിന്റെ കാർഷിക നയം പോലെയാണ് സർക്കാരിന്റെ നടപടി.  ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ. മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടു. സർക്കാർ അമേരിക്കൻ കമ്പനിയുമായി അവിഹിത ധാരണ ഉണ്ടാക്കി. മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിൻ്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരും. മുന്നണികളുടെ പ്രകടനപത്രികയിൽ മത്സ്യബന്ധന മേഖലയുടെ പൂർണ്ണ അവകാശം മത്സ്യതൊഴിലാളിൾക്കെന്ന് വ്യക്തമാക്കണമെന്നും ഫാ. യൂജിൻ പെരേര പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർലമെന്‍റിന് പുറത്ത് രണ്ട് കാഴ്ചകൾ': ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ആർക്കാണ് ആത്മാർത്ഥതയെന്ന് തെളിയിക്കുന്ന ദൃശ്യമെന്ന് മന്ത്രി ശിവൻകുട്ടി
പ്രധാനമന്ത്രി നാളെ ഒമാനിൽ; സമഗ്ര സാമ്പത്തിക സഹകരണ കരാറിന് സാധ്യത, വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും