
തിരുവനന്തപുരം; 1978 ലെ കേരള ഗവര്‍മ്മെണ്ട് ലോ ഓഫീസേഴ്സ് ആന്‍റ് കണ്ടക്ട് ഓഫ് കേസസ് ചട്ടങ്ങള്‍ അനുസരിച്ചാണ് ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ളീഡര്‍മാരെ നിയമിക്കുന്നത്.അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ നിന്നാണ് നിയമനത്തിനുള്ള പാനല്‍ നല്‍കുന്നത്. ജില്ലാ കോടതികളിലേയും കീഴ് കോടതികളിലേയും സര്‍ക്കാര്‍ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കി നല്‍കുന്നത് ജില്ലാ കളക്ടര്‍മാരുമാണ്. അഭിഭാഷകരുടെ ജനനതിയതിയടക്കമുള്ള വിവരങ്ങള്‍ നിയമവകുപ്പില്‍ ലഭ്യമല്ല. ഇപ്രകാരം നിയമനം ലഭിക്കുന്ന അഭിഭാഷകരുടെ കാലാവധി പരമാവധി 3 വര്‍ഷമോ, അല്ലെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നതുവരെയോ,നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 60 വസ്സ് പിന്നിട്ടിട്ടും പല ജില്ലകളിലും സര്‍ക്കാര്‍ അഭിഭാഷകര്‍ തുടരുന്ന സാഹചര്യമുണ്ടെന്ന് നിയമസെക്രട്ടറി വ്യക്തമാക്കി. വിരമിക്കല്‍ തീയതി കഴിഞ്ഞിട്ടും വേതനം ആവശ്യപ്പെട്ട് പലരും കോടതിയെ സമീപിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് .ഇതില്‍ പലതിലും സര്‍ക്കാരിനെതിരെ വിധി വരുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ 60 വയസ്സ് പൂര്‍ത്തിയാകുന്ന മുറക്ക് സര്‍ക്കാര്‍ അഭിഭാഷകര്‍ ചുമതല ഒഴിയണമെന്നും ബന്ധപ്പെട്ട അധികാരികള്‍ ഇത് ഉറപ്പ് വരുത്തണമെന്നും നിയമസെക്രട്ടറി വി.ഹരിനായര്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു
Also read;High Court : ജഡ്ജിയെ അധിക്ഷേപിച്ച് പ്ലീഡർ, സിറ്റിംഗ് നിർത്തി ജഡ്ജി, ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ