
തിരുവനന്തപുരം: ലോകായുക്ത (lokayukta) ഭേദഗതി (amendment)കഴിഞ്ഞ ഏപ്രിൽ മുതൽ പരിഗണനയിൽ ഉണ്ടെന്ന് നിയമ മന്ത്രി(law minister) പി.രാജീവ്(p rajiv). നിയമോപദേശവും കിട്ടിയിട്ടുണ്ട്. രാജ്യത്തെ നിയമത്തിന് അനുസൃതമായ ഭേദഗതി ആണിത്. വിമർശനങ്ങളിൽ കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.
അഴിമതിയിൽ വിട്ടുവീഴ്ചയില്ല. എന്നാൽ കാബിനറ്റ് അധികാരത്തോട് ചേർന്ന് നിൽക്കുന്നതായിരിക്കണം നിയമങ്ങൾ. ലോകായുക്തക്ക് നിർദേശം നൽകാനെ അധികാരമുള്ളൂ. 2017 ലെയും 2020ലെയും ഹൈക്കോടതി വിധികൾ ഉണ്ട്. ലോക്പാലിന് അനുസൃതമായി നിയമം മാറ്റണം എന്ന് നിർദേശം ഉയർന്നിരുന്നുവെന്നും നിയമമന്ത്രി പറഞ്ഞു.
ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണ നടത്താനുള്ള സർക്കാർ നീക്കം പുറത്ത് വന്നതിന് പിന്നാലെയാണ് സർക്കാർ ഭാഗത്ത് നിന്നുള്ള ആദ്യ പ്രതികരണമായി നിയമമന്ത്രിയുടെ പ്രതികരണം വന്നത്. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിൽ ആണ്. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam