നാളെ മന്ത്രി റിയാസ് എത്താനിരിക്കെ റോഡ് ഉദ്ഘാടനം ചെയ്യാൻ ജനകീയ വേദി; തടഞ്ഞ് എൽഡിഎഫ്, സ്ഥലത്ത് സംഘർഷം

Published : Feb 16, 2025, 07:10 PM IST
നാളെ മന്ത്രി റിയാസ് എത്താനിരിക്കെ റോഡ് ഉദ്ഘാടനം ചെയ്യാൻ ജനകീയ വേദി; തടഞ്ഞ് എൽഡിഎഫ്, സ്ഥലത്ത് സംഘർഷം

Synopsis

പിന്നീട് പൊലീസ് നിർദേശമനുസരിച്ച് ഉദ്ഘാടനം നടത്താതെ ജനകീയ വേദി പിരിഞ്ഞുപോവുകയായിരുന്നു. എട്ട് കിലോമീറ്റർ എട്ടു വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് റോഡ് നവീകരണം പൂ൪ത്തിയാക്കിയത്.

പാലക്കാട്: നവീകരിച്ച റോഡിൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പെ ജനകീയ ഉദ്ഘാടനം നടത്താനുള്ള ശ്രമം തടഞ്ഞ് എൽഡിഎഫ് പ്രവർത്തകർ. പാലക്കാട് കാഞ്ഞിരപ്പുഴ- ചിറക്കൽപടി റോഡ് ജനകീയ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിനിടെയാണ് സംഘർഷം ഉണ്ടായത്. വിളംബര ജാഥയുമായെത്തിയ എൽഡിഎഫ് പ്രവർത്തകർ ജനകീയ വേദിപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥയായത്.

പിന്നീട് പൊലീസ് നിർദേശമനുസരിച്ച് ഉദ്ഘാടനം നടത്താതെ ജനകീയ വേദി പിരിഞ്ഞുപോവുകയായിരുന്നു. എട്ട് കിലോമീറ്റർ എട്ടു വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് റോഡ് നവീകരണം പൂ൪ത്തിയാക്കിയത്. ജനകീയ വേദി നടത്തിയ സമരങ്ങളുടെ ഭാഗമായാണ് റോഡ് നവീകരിച്ചതെന്നാണ് ജനകീയ വേദിയുടെ അവകാശവാദം. അതേസമയം നാളെ ഉച്ചയ്ക്ക് 12 ന് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ പങ്കെടുക്കും. 

ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി ട്രംപ്; ലക്ഷ്യം പലസ്തീനികളെ പുറത്താക്കലോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
മുരാരി ബാബു ജയിൽ പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ പ്രതി