നാ‍ർകോട്ടിക്ക് വിവാദം ച‍ർച്ച ചെയ്യാതെ എൽഡിഎഫ്, തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തി യുഡിഎഫ്

By Web TeamFirst Published Sep 23, 2021, 2:12 PM IST
Highlights

യുഡിഎഫിന്റെ സമ്പൂർണ നേതൃയോഗം തിരുവനന്തപുരത്ത് തുടരുകയാണ്. നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ സർവകക്ഷിയോഗം വിളിച്ചു ച്ചേർക്കണമെന്നത് യുഡിഎഫിന്റെ പൊതു ആവശ്യമായി ഉയർത്തും. മു

തിരുവനനന്തപുരം: പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവന ചർച്ച ചെയ്യാതെ എൽഡിഎഫ് യോഗം.മുഖ്യമന്ത്രി വിശദീകരിച്ച പശ്ചാത്തലത്തിലാണ് ചർച്ചകളിലേക്ക് കടക്കാതിരുന്നത്.വിഷയത്തിൽ എൽഡ‍ിഎഫിനുള്ള തന്നെ ഭിന്നത നിലനിൽക്കുമ്പോഴാണ് മുന്നണി യോഗം വിഷയം അവഗണിച്ചത്.ബോർഡ് കോർപ്പറേഷൻ പദവികൾ സംബന്ധിച്ച് എൽഡിഎഫിനുള്ളിൽ ഉഭയകക്ഷി ചർച്ചകൾ തുടങ്ങി.തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് വിജയിപ്പിക്കാനും എൽഡിഎഫിൽ തീരുമാനമായി.ഇതോടെ കേരളത്തിൽ ദേശീയ പ്രതിഷേധം ഹർത്താലായി മാറും.ഐഎൻഎൽ പ്രതിനിധികളും ഇന്നത്തെ യോഗത്തിനെത്തി.പാർട്ടിക്കുള്ളിലെ ഭിന്നത പരിഹരിച്ചതിന് പിന്നാലെ അബ്ദുൾ വഹാബും കാസിം ഇരിക്കൂറും ഒരുമിച്ചാണ് യോഗത്തിനെത്തിയത്.

യുഡിഎഫിന്റെ സമ്പൂർണ നേതൃയോഗം തിരുവനന്തപുരത്ത് തുടരുകയാണ്. നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ സർവകക്ഷിയോഗം വിളിച്ചു ച്ചേർക്കണമെന്നത് യുഡിഎഫിന്റെ പൊതു ആവശ്യമായി ഉയർത്തും. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പ്രതിപക്ഷനേതാവ് വൈകിട്ട് മറുപടി പറയും. തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുകയാണ് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന യോഗത്തിന്റെ പ്രധാന അജൻഡ. കെ റെയിൽ പദ്ധതി അപ്രായോഗികമാണെന്ന യുഡിഎഫ് ഉപസമിതി റിപ്പോർട്ടും യോഗം പരിശോധിക്കും. തിരഞ്ഞെടുപ്പിൽ കാലുവാരിയവർക്കെതിരെ കടുത്ത നടപടിയെടുക്കാനും പുനഃസംഘടനയിൽ നിന്ന് മാറ്റിനിർത്താനുമുള്ള തീരുമാനം കോൺഗ്രസ് നേതൃത്വം ഘടകകക്ഷികളെ അറിയിക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!