
കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം പദ്ധതിയെ മുന്നോട്ട് നയിച്ചതെന്നും ജനങ്ങള്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ മറക്കില്ലെന്നും പ്രതിപക്ഷ നേതാവ്വിഡി സതീശൻ. എല്‍ഡിഎഫ് ഓന്തിനെ പോലെ നിറം മാറുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയല്‍ റണ്‍ ഉദ്ഘാടന ദിവസം എറണാകുളം ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മൻചാമ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
കേരളത്തിന് ഇന്ന് അഭിമാനകരമായ ദിവസമാണ്. വിഴിഞ്ഞത്ത് മദര്‍ഷിപ്പുകള്‍ വന്നടുക്കുന്നുവെന്നത് സന്തോഷകരമാണ്. യുഡിഎഫ് ജനങ്ങളുമായാണ് ഈ സന്തോഷം പങ്കുവെക്കുന്നത്. യുഡിഎഫ് സര്‍ക്കാരാണ് പദ്ധതി തുടങ്ങിവെച്ചത്. കെ കരുണാകരനും എംവി രാഘവനുമാണ് പദ്ധതിക്ക് തുടക്കമിട്ടത്. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് വിഴിഞ്ഞം ആവശ്യമാണെന്ന് എല്‍ഡിഎഫിന് തിരിച്ചറിവ് വന്നതെന്നും വിഡി സതീശന ആരോപിച്ചു. മിലിറ്ററി ഇന്റലിജിൻസ് റിപ്പോര്‍ട്ട് പ്രകാരമാണ് വിഴിഞ്ഞത് ചൈനീസ് കമ്പനി വേണ്ടെന്നു പറഞ്ഞത്. ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യം ആണ് വിഴിഞ്ഞം പദ്ധതിയെ മുന്നോട്ട് നയിച്ചത്.
വികസനത്തിന്‍റെ ഇരകൾ ഉണ്ടാകും എന്നു മനസ്സിലാക്കി 473കോടിയുടെ പുനരുദ്ധാരണ പാക്കേജ് കൂടി ഉണ്ടാക്കിയതാണ് ഉമ്മൻചാണ്ടി സർക്കാർ.അന്ന് തുറമുഖ മന്ത്രി ആയിരുന്ന കെ. ബാബുവും പദ്ധതിക്കായി മുന്നിട്ടിറങ്ങി.കടൽ കൊള്ള എന്ന് അന്ന് മുഖപ്രസംഗം എഴുതിയ പാർട്ടി പത്രം ഇന്ന് സ്വപ്ന തീരം എന്നു വിശേഷിപ്പിക്കുകയാണ്. എല്‍ഡിഎഫ് ഓന്തിനെ പോലെ നിറം മാറുകാണ്. റിയൽ എസ്റ്റേറ്റ് തട്ടിപ്പെന്നും മത്സ്യ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുമെന്നും പറഞ്ഞിരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രി ആയപ്പോൾ എല്ലാ ക്രെഡിറ്റും എടുക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ പേര് പറയാതിരുന്നത് കൊണ്ട് ജനം അദ്ദേഹത്തിന്‍റെ സംഭാവനകൾ മറന്നു പോകില്ല. എന്നെ ക്ഷണിച്ചില്ല എന്നത് കൊണ്ട് ചടങ്ങ് ബഹിഷ്‌കരിക്കുകയല്ല ഞങ്ങൾ ചെയ്തതെന്നും വിഡി സതീശൻ പറഞ്ഞു.
എട്ട് കൊല്ലം കൊണ്ട് കൊടുത്തത് കൊടുക്കേണ്ട തുകയുടെ ഏഴില്‍ ഒന്ന് മാത്രമാണ് നല്‍കിയത്. എല്ലായിടത്തും പോര്‍ട്ട് സിറ്റിയാണ്. അടിസ്ഥാന സൗകര്യം കൂടി വരേണ്ടതുണ്ട്. വിഴിഞ്ഞം കൊളംബോ ഉള്‍പ്പെടെയുള്ള പോര്‍ട്ടുകളുമായി മത്സരിക്കേണ്ടതാണ്. അതിനാല്‍ തന്നെ അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ട്.റോഡ്-d റെയിൽ വികസനത്തിനായി ഈ സര്‍ക്കാര്‍ എന്തു ചെയ്തു? പദ്ധതിക്കായി ഒഴിപ്പിച്ചവർ അനുഭവിച്ച ദുരിതം ഓർമയില്ലേ? അവർക്ക് പുനരിദാവാസത്തിനായി 140 ദിവസം സമരം ചെയ്യേണ്ടി വന്നില്ലേ?അവരുടെ സമരത്തെ പിന്തുണച്ചത് യുഡിഫ് മാത്രമാണ്. എന്നാല്‍, സമരത്തിന് വർഗീയ നിറം കൊടുക്കാനാണ് എല്‍ഡിഎഫ്, ബിജെപി നേതാക്കള്‍ ശ്രമിച്ചതെന്നും വിഡി സതീശൻ ആരോപിച്ചു.
പൊതു ആവശ്യ ഫണ്ടില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക ; 421 കോടി അനുവദിച്ചതായി ധനമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam