
തിരുവനന്തപുരം: പൊലീസ് അഴിമതിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വിവാദങ്ങളും ചര്‍ച്ച ചെയ്യാതെ ഇടത് മുന്നണിയോഗം. റിപ്പോര്‍ട്ടിലെ വിവരങ്ങൾ ചോര്‍ന്നതിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ മുന്നണിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ആവര്‍ത്തിച്ചു.
റിപ്പോര്‍ട്ടിലെ വിവരങ്ങൾ ചോരാതെ നോക്കേണ്ട ഉത്തരവാദിത്തം എജിക്കാണ്. ഇക്കാര്യത്തിൽ ഗൂഢാലോചന നടന്നു. അത് ഇടത് മുന്നണിയല്ല നടത്തിയതെന്നും എൽഡിഎഫ് കൺവീനര്‍ പറഞ്ഞു. വിജിലൻസ് കേസുകൾ യുഡിഎഫ് സ്വയം വരുത്തിവച്ചതാണെന്നിം എ വിജയരാഘവൻ ആരോപിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള സമര പരിപാടികൾക്കും ഇടത് മുന്നണി യോഗത്തിൽ അന്തിമ രൂപമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam