'ആർഎസ്എസും ബിജെപിയും ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണ്, സുഗതനെ പുറത്താക്കണം'; പ്രതിഷേധവുമായി എല്‍ഡിഎഫ്

Published : Jun 13, 2026, 09:33 PM IST
sugathan-ldf demands removal of bjp councillor sugathan after kapa arrest

Synopsis

കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധയോഗം വി ജോയ് എം എൽ എ, വി കെ പ്രശാന്ത് എന്നിവർ യോഗത്തില്‍ പങ്കെടുത്തു

തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധയോഗം വി ജോയ് എം എൽ എ, വി കെ പ്രശാന്ത് എന്നിവർ യോഗത്തില്‍ പങ്കെടുത്തു. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണ് ആർഎസ്എസും ബിജെപിയും ചെയ്യുന്നതെന്നും കോർപറേഷൻ ഭരണമുള്ളതുകൊണ്ട് ഇങ്ങനെ അഹങ്കരിക്കാമോ? മാറാത്തത് മാറ്റുമെന്നു പറഞ്ഞ് മാറ്റി, ആറ്റുകാല്‍ പൊങ്കാലയുടെ മാലിന്യങ്ങൾ നീക്കം ചെയ്യാൻപോലും കഴിഞ്ഞില്ല. തെരുവ് നായ പ്രശ്നത്തിൽ എന്ത് നടപടി സ്വീകരിച്ചു? മാറാത്തത് മാറുമെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന് വി ജോയ് പറഞ്ഞു. 2023ലും 25ലും കാപ്പ പ്രകാരം സുഗതനെതിരെ കുറ്റം ചുമത്തിയിരുന്നു. മൂന്നാം തവണയും കാപ്പ ചുമത്തി ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് തൊട്ടു തലേന്നാണ്. കാപ്പ അടക്കം 7 കേസുകളിൽ പ്രതിയായിരിക്കുമ്പോഴാണ് വാഴോട്ടുകോണത്ത് സുഗതനെ ബിജെപി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്നത്.

കേസുകളുടെ ചുരുക്കം ഇങ്ങനെ

2019 ഓഗസ്റ്റ് 25, കല്ല് കൊണ്ട് ഒരാളെ തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം.2023 ജൂലൈ 20, വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർക്കൽ.2023 ജൂലൈ 17, ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിക്കൽ. 2025 മാർച്ച് 14, ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം. 2025 ജൂലൈ 25, സെക്യൂരിറ്റി ജീവനക്കാരനെ പണം നൽകാത്തതിന് ഒരു ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്. 2026 ഫെബ്രുവരി 2ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തി എന്ന കേസ്.

ഈ കേസുകൾ എല്ലാം നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് ബിജെപി സ്ഥാനാർഥിയാക്കിയത്. കൗൺസിലറായി ജയിക്കുകയും ചെയ്തു. പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഇപ്പോഴത്തെ അറസ്റ്റിന് കാരണമായ വധശ്രമ കേസെത്തി. വെള്ളയ്ക്കാട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ പുതിയ പാട്ടുപാടാൻ ആവശ്യപ്പെട്ട് രണ്ട് പേർ വേദിക്ക് അരികിലെത്തി ബഹളം വച്ചു. അല്പം കഴിഞ്ഞ് സ്ഥലത്തെത്തിയ സുഗതൻ പരിപാടി അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ആളുമാറി യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു. കേസെടുത്തെത്തിന് പിന്നാലെ സുഗതൻ ആദ്യം സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മുൻകൂർ ജാമ്യ അപേക്ഷ നൽകി. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളി.

കഴിഞ്ഞ ഏഴിന് പൊലീസിന് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതെ സുഗതൻ ഒളിവിൽ പോവുകയായിരുന്നു. തൊട്ടു പിന്നാലെ പൊലീസ് സുഗതനെതിരെ മൂന്നാമതും കാപ്പ ചുമത്താൻ ജില്ലാ കളക്ടർക്ക് ശുപാർശ നൽകി. ഇതിൽ നടപടികൾ പൂർത്തിയായി കരുതൽ തടങ്കലിൽ വയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇതറിയാതെയാണ് പിറ്റേന്ന് സുഗതൻ ഒളിവിൽ നിന്ന് വീട്ടിലെത്തിയത്. അപ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട് വളയുന്നതും പൊലീസിനെ ആക്രമിക്കുന്നതിനിടെ സി ഐ ആകാശത്തേക്ക് നിറയൊഴിക്കുന്നതും അറസ്റ്റ് ചെയ്തതും. നിലവില്‍ പ്രതി ജയിലിലാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിപക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം, പാലക്കാട് കോളറ 'സ്ഥിരീകരിച്ചതിൽ' മന്ത്രി ഓഫീസിന് പാളി; സംശയം മാത്രമെന്ന് ഡിഎംഒ, മന്ത്രി ഓഫീസും തിരുത്തി
'ക്ഷാമം തീരും', പ്രതിപക്ഷ ആരോപണങ്ങൾക്കിടെ നിപ മരുന്നെത്തുന്നു, പ്രതിരോധത്തിനായി രണ്ട് തരം മരുന്നുകൾ ഇന്ന് ദില്ലിയിൽ നിന്ന് വിമാനത്തിൽ എത്തിക്കും