ജനത്തിന് ഇരട്ടപ്രഹരം; വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ

Published : Nov 03, 2023, 06:31 AM ISTUpdated : Nov 03, 2023, 01:06 PM IST
ജനത്തിന്  ഇരട്ടപ്രഹരം; വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ

Synopsis

ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക. ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാറിന് ശുപാർശ നൽകും.

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധനക്ക് പിന്നാലെ ജനത്തിന് ഇരുട്ടടിയാകാൻ വെള്ളക്കരവും കൂട്ടുന്നു. നിലവിലെ നിരക്ക് അഞ്ച് ശതമാനം കൂട്ടാനാണ് തീരുമാനം. ജല അതോറിറ്റിയുടെ ശുപാര്‍ശ ഫെബ്രുവരിയിൽ സര്‍ക്കാരിന് നൽകും. 

വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ തീവില സാധാരണക്കാരന്‍റെ പോക്കറ്റ് കീറുന്നതിനിടെയാണ് വൈദ്യുതി ചാര്‍ജ്ജ് കൂട്ടിയത്. വെള്ളക്കരത്തിന്‍റെ കാര്യത്തിലും വരുന്നത് സമാന അനുഭവമാണ്. ഏപ്രിൽ ഒന്ന് മുതൽ നിരക്ക് അഞ്ച് ശതമാനം കൂടും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. ആലോചനകൾ നടക്കുന്നതേ ഉള്ളൂ എന്നാണ് ജല വകുപ്പ് മന്ത്രിയുടെ പ്രതികരണം.

2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. ലിറ്ററിന് കൂടിയത് ഒരു പൈസ ആണെങ്കിലും അത് വാട്ടര്‍ ബില്ലിൽ പ്രതിഫലിച്ചത് അതുവരെ ഉണ്ടായിരുന്നതിന്‍റെ മിനിമം മൂന്നിരട്ടിയായാണ്. അതുകൊണ്ട് തന്നെ അഞ്ച് ശതമാനം നിരക്ക് വര്‍ദ്ധനയെന്ന തീരുമാനത്തെ ജനം.

Also Read: യാത്രക്കിടെ ആരോഗ്യനില വഷളായി, സുരക്ഷിതമല്ലാത്ത തുടർയാത്ര; ഒടുവിൽ 108 ജീവനക്കാരുടെ പരിചരണത്തിൽ കുഞ്ഞിന് ജനനം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, 11,718 കോടി രൂപ ചെലവിൽ നടത്തണം; വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും
ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി