കൊടുവള്ളിയിൽ പികെ ഫിറോസിനെതിരെ എൽഡിഎഫ് സ്വതന്ത്രൻ; സലീം മടവൂര്‍ സ്ഥാനാര്‍ത്ഥിയാകും

Published : Mar 18, 2026, 04:35 PM IST
saleem madavoor pk firos

Synopsis

കൊടുവള്ളി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി സലീം മടവൂര്‍ മത്സരിക്കും. എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനാണ് സലീം മടവൂരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

കോഴിക്കോട്: കൊടുവള്ളി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി സലീം മടവൂര്‍ മത്സരിക്കും. എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനാണ് സലീം മടവൂരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ആര്‍ജെഡ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു സലീം മടവൂര്‍. കൊടുവള്ളി മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂര്‍, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കൊടുവള്ളി നിയമസഭാമണ്ഡലം.കൊടുവള്ളിയിൽ പികെ ഫിറോസ് ആണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി. ലീഗിന്‍റെ സ്ഥാനാര്‍ത്ഥിയായ ഡോ. എംകെ മുനീറാണ് 2021ൽ കൊടുവള്ളിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ എംകെ മുനീറിന് സീറ്റില്ല. എംകെ മുനീര്‍ ഒഴിഞ്ഞ മണ്ഡലത്തിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ പികെ ഫിറോസ് മത്സരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മദ്യപാനത്തിനിടെ വാക്കുതർക്കം, പിന്നാലെ സംഘർഷം; മൂന്നുപേർ കൂടി പിടിയിൽ
തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരുടെ സ്ഥാനാർത്ഥിത്വം: കാസർകോട് ഡിസിസിയിൽ അതൃപ്തി, കൂടിയാലോചന നടത്തിയില്ല, അടിയന്തര യോഗം വിളിച്ചു