എല്‍‌ഡിഎഫ് യോഗത്തിന് മുമ്പ് ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം; എഡിജിപിയെ മാറ്റണമെന്ന ആവശ്യം ശക്തം

Published : Sep 11, 2024, 04:06 PM ISTUpdated : Sep 11, 2024, 04:47 PM IST
എല്‍‌ഡിഎഫ് യോഗത്തിന് മുമ്പ് ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം; എഡിജിപിയെ മാറ്റണമെന്ന ആവശ്യം ശക്തം

Synopsis

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തുകയാണ് സിപിഐ. മുന്നണി യോഗത്തിന് മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറിയെ നിലപാട് അറിയിച്ചു.

തിരുവനന്തപുരം: എല്‍‌ഡിഎഫിന്‍റെ നിർണായക യോഗത്തിന് മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂട്ടിക്കാഴ്ച നടത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തുകയാണ് സിപിഐ. മുന്നണി യോഗത്തിന് മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറിയെ നിലപാട് അറിയിച്ചു. യോഗത്തിന് തൊട്ടുമുമ്പ് പരസ്യമായി നിലപാട് പറഞ്ഞ് ഘടകകക്ഷികളും രംഗത്തെത്തി. എഡിജിപിയെ മാറ്റണമെന്ന കടുത്ത നിലപാടാണ് ആർജെഡി നേതാവ് വർഗീസ് ജോർജ് വ്യക്തമാക്കിയത്. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂട്ടിക്കാഴ്ച നടത്തിയത് ഗൗരവതരമെന്ന് എൻസിപി നേതാവ് പി സി ചാക്കോയും പ്രതികരിച്ചു. അതേസമയം യോഗത്തിലേക്ക് പോകട്ടെ എന്നുമാത്രമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞത്.

ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അടക്കം എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഘടക കക്ഷികൾക്ക് കടുത്ത അതൃപ്തി നിലനിൽക്കെ തിരുവനന്തപുരം എകെജി സെന്ററില്‍ എല്‍ഡിഎഫ് യോഗം ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കുന്ന യോഗത്തിൽ അജിത് കുമാറിനെ മാറ്റണമെന്ന നിലപാട് സിപിഐയും ആര്‍ജെഡിയും ഉന്നയിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. യോഗത്തിന് മുൻപ് മാധ്യമങ്ങളെ കണ്ട ആർജെഡി നേതാവ് വർഗീസ് ജോർജ് എഡിജിപിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തിന് മുൻപ് കൂടിക്കാഴ്ച നടത്തി. എഡിജിപിയെ മാറ്റണമെന്ന് ബിനോയ് വിശ്വം ഈ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായാണ് വിവരം.

Also Read: 'മുഖ്യമന്ത്രി കാണാതെ ഇന്‍റലിജൻസ് റിപ്പോര്‍ട്ട് പൂഴ്ത്തി'; എഡിജിപിക്കും പി ശശിക്കുമെതിരെ ആരോപണവുമായി പി വി അൻവർ

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി