കേന്ദ്രത്തിന്റെ വാക്സീൻ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് ഇടത് മുന്നണി

By Web TeamFirst Published Apr 28, 2021, 7:57 PM IST
Highlights

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീട്ടുമുറ്റങ്ങളിലും പാർട്ടി ഓഫീസുകൾക്ക് മുന്നിലുമായിരുന്നു പ്രതിഷേധം. 

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വാക്സീൻ നയത്തിനെതിരെ ഇടത്മുന്നണി സംസ്ഥാനവ്യാപകമായി പ്രതിഷേധിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീട്ടുമുറ്റങ്ങളിലും പാർട്ടി ഓഫീസുകൾക്ക് മുന്നിലുമായിരുന്നു പ്രതിഷേധം. എ കെ ജി സെന്ററിന് മുന്നിൽ പി ബി അംഗം എസ് രാമചന്ദ്രൻപിള്ളയും സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും കെ എൻ ബാലഗോപാലും പങ്കെടുത്തു. കോർപ്പറേറ്റ് കമ്പനികൾക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്ന് എസ് രാമചന്ദ്രൻ പിള്ള ആരോപിച്ചു. 

click me!