വടകരയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി; നാല് പേർക്ക് പരിക്ക്

Web Desk   | Asianet News
Published : Feb 18, 2021, 09:08 PM IST
വടകരയിൽ  എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി; നാല് പേർക്ക് പരിക്ക്

Synopsis

പ്രകടനം എടച്ചേരി ടൗണിലെത്തിയതോടെ സി.പി.എം പ്രവർത്തകരും പ്രകടനവുമായി എത്തി. പ്രകടനങ്ങൾ നേർക്കുനേർ എത്തിയതോടെ സംഘർഷം ഉണ്ടാകുകയായിരുന്നു.  സി.പി.എം നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

കോഴിക്കോട്: വടകര എടച്ചേരിയിൽ യു ഡി എഫ് എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. നാലു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

കോൺഗ്രസ് മണ്ഡലം സെക്രട്ടറി  പൊയിലിൽ അനീഷ്  കുമാർ(48,)പുതുയോട്ടിൽ ബഷീർ  (45) ,കൊളക്കാട്ട് സമീർ (42),
കമ്മോളി അബൂബക്കർ(42) എന്നിവർക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ  നാദാപുരം താലൂക്ക് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. എടച്ചേരി 12,13, വാർഡുകളിലെ ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച തെരുവു വിളക്കുകൾ ഇലക്ട്രിസിറ്റി ജീവനക്കാർ അഴിച്ച് കൊണ്ടു പോയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ തലായിയിൽ നിന്ന് എടച്ചേരിയിലേക്ക് പ്രകടനം നടത്തിയിരുന്നു. പ്രകടനം എടച്ചേരി ടൗണിലെത്തിയതോടെ സി.പി.എം പ്രവർത്തകരും പ്രകടനവുമായി എത്തി. പ്രകടനങ്ങൾ നേർക്കുനേർ എത്തിയതോടെ സംഘർഷം ഉണ്ടാകുകയായിരുന്നു.  സി.പി.എം നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒരു തുള്ളി ചോര പൊടിയാത്ത പ്രതികാര മധുരമാണ് ഈ ജനവിധി': നേരിൻ്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ പാറുന്നുവെന്ന് കെ കെ രമ
'ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല...': തദ്ദേശ ഫലത്തിൽ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്