മൂന്നാം തവണയും എൽഡിഎഫ് വരുമെന്ന് എൻഎസ് മാധവൻ, ജില്ല തിരിച്ചും നിരീക്ഷണം, സീറ്റുകൾ കുറയുമെന്നും പ്രവചനം

Published : Apr 27, 2026, 07:31 PM ISTUpdated : Apr 27, 2026, 07:35 PM IST
NS madhavan prediction

Synopsis

മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളായി തുടരുമെങ്കിലും കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ വൻ മുന്നേറ്റം നടത്തി എൽഡിഎഫ് അധികാരം നില നിർത്തുമെന്നാണ് പ്രവചനം

തിരുവനന്തപുരം : മൂന്നാം തവണയും എൽഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്നും ലഭിക്കുന്ന സീറ്റുകളും പ്രവചിച്ച് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ എസ് മാധവൻ. 75 സീറ്റുകൾ എൽഡിഎഫ് നേടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 65 സീറ്റുകൾ യുഡിഎഫ് നേടിയേക്കുമെന്നും എൻ എസ് മാധവൻ ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ വിശദമാക്കുന്നത്. 3 സീറ്റുകൾ വരെ വ്യത്യാസം വന്നേക്കാമെന്നും എൻ എസ് മാധവൻ വിശദമാക്കുന്നത്. 2021ൽ എൺപത് സീറ്റുകളുമായി എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് എൻ എസ് മാധവൻ പ്രഖ്യാപിച്ചിരുന്നു.

മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളാവും

മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളായി തുടരുമെങ്കിലും കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ വൻ മുന്നേറ്റം നടത്തി എൽഡിഎഫ് അധികാരം നില നിർത്തുമെന്നാണ് പ്രവചനം. വയനാട് ജില്ലയിലെ മൂന്ന് സീറ്റും യുഡിഎഫ് തൂത്തുവാരും. കോട്ടയം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഇഞ്ചോടിഞ്ച് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ നടക്കുമെന്നും എൻ എസ് മാധവൻ അവകാശപ്പെടുന്നത്.

 

 

140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടിയത്. 79.63 ശതമാനം പോളിംഗാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. സർവീസ് വോട്ടുകൾ കണക്ക് ഉൾപ്പെടുത്താതെയാണ് ഇത്. ഇവിഎമ്മിലെ വോട്ടുകണക്ക് 78.27 ശതമാനമാണ്. തപാൽ വോട്ടിന്‍റെ ശതമാനകണക്ക് 1.36. രണ്ടുംകൂടി ചേരുമ്പോൾ പോളിങ് 79.63 ശതമാനമാകും. 53984 സര്‍വീസ് വോട്ടുകളിൽ എത്രയെണ്ണം പോള്‍ ചെയ്തുവെന്നത് കൂടി ചേര്‍ത്തേ അന്തിമ കണക്കാകൂ .

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബസ് കാലിൽ കയറിയിറങ്ങി ഡ്രൈവർക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു