
കോഴിക്കോട്: മുക്കം മുൻസിപ്പാലിറ്റി ഭരണം ഇടതുപക്ഷത്തിന് ലഭിക്കും. മുസ്ലീം ലീഗ് വിമതൻ മുഹമ്മദ് അബ്ദുൽ മജീദ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അധികാരം ഇടതുപക്ഷത്തിന് ലഭിച്ചത്.
മജീദിന്റെ ആവശ്യങ്ങൾ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കാമെന്ന് ഇടതുമുന്നണി ഉറപ്പുകൊടുത്തതോടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. ആവശ്യങ്ങൾ പാലിക്കാതെ വന്നാൽ പിന്തുണ പിൻവലിക്കുമെന്നാണ് മജീദിന്റെ നിലപാട്. ലീഗ് തന്നെ തിരിച്ചെടുത്താൽ അപ്പോൾ എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിക്കും. ജീവിതാവസാനം വരെ ഒരു ലീഗുകാരൻ ആയി തുടരാനാണ് ആഗ്രഹം. പിന്തുണ അഞ്ചുവർഷത്തേക്ക് തുടരും എന്ന് ഇപ്പോൾ പറയാനാവില്ലെന്നും മജീദ് പറഞ്ഞു.
യുഡിഎഫ് വെൽഫെയർ പാർട്ടി കൂട്ടുകെട്ട് കൊണ്ട് ശ്രദ്ധേയമായ മുൻസിപ്പാലിറ്റിയാണ് മുക്കം. ആർക്കും ഭൂരിപക്ഷമില്ലാത്ത 33 അംഗ നഗരസഭയിൽ ഇടതു വലതു മുന്നണികൾക്ക് 15 സീറ്റുകൾ വീതവും ബിജെപിക്ക് രണ്ടു സീറ്റുമാണ് ഉള്ളത്. മജീദടക്കം നാലുപേരാണ് ലീഗ് വിമതരായി മുക്കത്ത് മല്‍സരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam