അഞ്ച് മന്ത്രിമാർ തന്നെ; ഉറപ്പിച്ച് മുസ്ലിംലീഗ്, നാളെ ഔദ്യോ​ഗിക പ്രഖ്യാപനം, ചർച്ച തുടരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

Published : May 16, 2026, 08:01 PM IST
league

Synopsis

വിഡി സതീശൻ മന്ത്രിസഭയിൽ ലീ​ഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും. നാളെയും ചർച്ച തുടരുമെന്നും യുഡിഎഫ് ആണ് തീരുമാനം എടുക്കേണ്ടതെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിൽ ലീ​ഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ആയത്. നാളെയും ചർച്ച തുടരുമെന്നും യുഡിഎഫ് ആണ് തീരുമാനം എടുക്കേണ്ടതെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കക്ഷികളുമായുള്ള ചർച്ച കഴിഞ്ഞാൽ മാത്രമേ യുഡിഎഫ് തീരുമാനം പ്രഖ്യാപിക്കാനാവൂ എന്നും അദ്ദേഹം അറിയിച്ചു.

പാറക്കൽ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ എന്നിവരെയാണ് മന്ത്രിമാരായി നിർദേശിച്ചിരിക്കുന്നത്. പി കെ ബഷീറിന് മന്ത്രിസ്ഥാനം ഇല്ല. നേതൃയോ​ഗത്തിലാണ് തീരുമാനം. ​വി ഇ ഗഫൂറിന് പകരം എകെഎം അഷ്റഫിനെയും പരി​ഗണിച്ചേക്കാം. 5ാം മന്ത്രി പദവി സംബന്ധിച്ച കാര്യത്തിൽ കോൺ​ഗ്രസിൻ്റെ ഭാ​ഗത്തുനിന്ന് ഒരു സ്ഥിരീകരണം ലഭ്യമായിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇനി പ്രഖ്യാപനം മാത്രം മതി, അതിവേഗം ചെന്നിത്തല, നാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; ആഭ്യന്തര മന്ത്രി മറ്റാരുമല്ല!
വാളയാർ ആൾക്കൂട്ട കൊലപാതകം: പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു; കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണ സംഘം