
ദില്ലി: അഡ്വക്കറ്റ് ഹാരിസ് ബീരാൻ ലീഗിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥികുമോ എന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. തിരുവനന്തപുരത്ത് ചേരുന്ന ലീഗ് നേതൃയോഗത്തിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പി എം എ സലാമിനോ ഏതെങ്കിലും യൂത്ത് ലീഗ് നേതാവിനോ നൽകുമെന്ന് കരുതിയ രാജ്യസഭാ സീറ്റാണ് കെ എം സി സി ദില്ലി ഘടകം ഭാരവാഹിയായ അഡ്വക്കേറ്റ് ഹാരിസ് ബിരാന് നൽകാൻ പാണക്കാട് സാദിക്കലി തങ്ങൾ തീരുമാനിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിയും പി എം എ സലാമുമടക്കമുള്ളവർ ഇക്കാര്യത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും തീരുമാനത്തിൽ തങ്ങൾ ഉറച്ചുനിൽക്കുകയാണെന്നാണ് സൂചന. മറ്റു നേതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താകും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. ഭൂരിപക്ഷം നേതാക്കളും തങ്ങളുടെ തീരുമാനത്തെ അനുകൂലിക്കുന്ന സാഹചര്യത്തിൽ തീരുമാനം മാറാൻ ഇടയില്ല
സുപ്രീംകോടതിയില്‍ പാർടിയുമായി ബന്ധപ്പെട്ട കേസുകൾ ഏകോപിപ്പിച്ച് നടത്തുന്നത് വഴിയാണ് ഹാരിസ് ലീഗിലെ ബന്ധം ദൃഢമാക്കിയത്. മുൻ അഡീഷണൽ അഡ്വക്കറ്റ് ജനറൽ ബീരാന്‍റെ മകനാണ് ഹാരിസ്. കെ എം സി സി ദില്ലി ഘടകം അധ്യക്ഷൻ എന്ന ചുമതല കുറച്ചുകാലമായി വഹിക്കുന്നുമുണ്ട്. എന്നാൽ സജീവ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കാത്ത ഒരാളെ പരിഗണിക്കുന്നതിലാണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് വിയോജിപ്പുള്ളത്. ഒരു പ്രമുഖ പ്രവാസി വ്യവസായി അടക്കം ഹാരിസിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി എന്നാണ് ലീഗിലെ അടക്കം പറച്ചിൽ. അതുകൊണ്ടുതന്നെ പ്രമുഖ നേതാക്കൾ അഭിപ്രായ വ്യത്യാസം പരസ്യമാക്കുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ യൂത്ത് ലീഗിന് കടുത്ത അതൃപ്തിയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam