
കൊച്ചി: ഏക സിവിൽകോഡിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മുസ്ലിം ലീഗാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അവർ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. അതിൽ കോൺഗ്രസിന് തൃപ്തിയാണ്. ഏക സിവിൽ കോഡിൽ കോൺഗ്രസിനെ വിമർശിക്കുന്ന ഗോവിന്ദൻ മാഷ് കണ്ണാടി ഒന്ന് കൂടി നോക്കണമെന്നും സിപിഎമ്മിന്റെ കുബുദ്ധി നടക്കില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ അപ്പീലിൽ തുടർനടപടികൾ അഭിഭാഷകരുമായി കൂടിയാലോചിച്ചെന്ന് രാഹുൽ ഗാന്ധിക്കെതിരായ കേസിൽ തുടർ നടപടികൾ അഭിഭാഷകരുമായി കൂടിയാലോചിച്ചു തീരുമാനിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല. രാഹുൽ ഗാന്ധി പ്രതിയാകുന്നത് എങ്ങനെയാണ്. ഇതുകൊണ്ട് ഒന്നും വായ് മൂടി കെട്ടുന്നവനല്ല രാഹുൽ. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ പ്രവർത്തനങ്ങൾ മാധ്യമങ്ങൾ പോലും ചർച്ച ചെയ്യുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനായി 12ന് ദേശീയ വ്യാപകമായി മൗന സത്യാഗ്രഹം നടത്തുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരായ വിധിയിൽ സിപിഎമ്മിൽ രണ്ട് അഭിപ്രായമാണ്. എളമരം കരീമിനും എകെ ബാലനും രണ്ടഭിപ്രായമാണുള്ളത്. എകെ ബാലന്റ അഭിപ്രായം വിധിയെ അനുകൂലിക്കുന്നതാണ്. അത് നീചമാണെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു. താഴെ തട്ടിലെ ജനങ്ങളുമായുള്ള വിടവാണ് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി. ആ ശൈലി മാറിയേ തീരൂവെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ഏക സിവിൽ കോഡ്; വിദഗ്ധ സമിതി കരട് റിപ്പോർട്ട് 15ന് കൈമാറുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam