ഡോ.ഹാരിസിനെ വെറുതെ വിടൂ, നിലപാട് മയപ്പെടുത്തി വീണാ ജോര്‍ജ്

Published : Aug 02, 2025, 02:34 PM IST
Veena george

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന റിപ്പോർട്ടിൽ ഡോ. ഹാരിസ് ചിറയ്ക്കൽ പ്രതികരണം നടത്തിയിരുന്നു

തിരുവനന്തപുരം: ഡോക്ടര്‍ ഹാരിസിനെ വേട്ടയാടുകയാണെന്ന ആരോപണം തള്ളി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിശദീകരണം തേടിയത് വേട്ടയാടലല്ല എന്നും സ്വാഭാവിക നടപടിയാണെന്നും ആവര്‍ത്തിക്കുകയാണ് വീണാ ജോര്‍ജ്. ഉപകരണങ്ങള്‍ കാണാതായിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, വിദഗ്ധ സമിതിയാണ് ഇക്കാര്യം പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

ഡോക്ടര്‍ക്കെതിരെയുള്ള നീക്കമാണെന്ന് വരുത്തി തീര്‍ത്തത് മാധ്യമങ്ങളാണ്. വളരെ ദോഷമാണ് ഈ ചെയ്യുന്നത്. അദ്ദേഹത്തെ വെറുതെ വിടു എന്നും വീണാ ജോര്‍ജ് പ്രതികരിച്ചു. അതേ സമയം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന റിപ്പോർട്ടിൽ ഡോ. ഹാരിസ് ചിറയ്ക്കൽ പ്രതികരണം നടത്തിയിരുന്നു. ഒരു ഉപകരണവും കാണാതായിട്ടില്ലെന്നും ഉപയോഗിക്കാത്തത് കൊണ്ട് മാറ്റിവെച്ചതാണെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്ലാ വർഷവും ഓഡിറ്റ് നടത്തുന്നതാണ്. ഉപയോഗ പരിചയമുള്ള ഡോക്ടർമാർ ഇല്ലാത്തത് കൊണ്ട് ഓസിലോസ്കോപ്പ് നിലവിൽ ഉപയോഗിക്കുന്നില്ല. നേരത്തെ ഈ ഉപകരണം ഉപയോഗിച്ചതില്‍ ചില പരാതികൾ ഉയർന്നതിന് പിന്നാലെയാണ് ഉപകരണം ഉപയോഗിക്കാതെ വന്നതെന്നും ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി. ഉപകരണം നഷ്ടമായിട്ടില്ലെന്നും അവിടെ തന്നെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപകരണത്തിന്റെ ഫോട്ടോ പലവട്ടം കളക്ട്രേറ്റിലേക്ക് അയച്ചിട്ടുണ്ട്. ഒരു ഉപകരണവും അസ്വാഭാവികമായി കേടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ അന്വേഷണം കുരുക്കാനുള്ള ശ്രമമാണെന്ന് കരുതുന്നില്ല. ഇന്നും നാളെയും അവധിയിലാണ്. തിങ്കളാഴ്ച മുതൽ അന്വേഷണവുമായി സഹകരിക്കുമെന്നും കൂടുതൽ നടപടി ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'