കൊടുക്കാൻ പണമില്ല: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മാർച്ച് 31 വരെ റദ്ദാക്കി

By Web TeamFirst Published Dec 1, 2021, 6:12 PM IST
Highlights

 കൊറോണ മൂലമുണ്ടായ സാമ്പത്തകപ്രതിസന്ധി തുടങ്ങിയപ്പോഴാണ് ലീവ് സറണ്ടർ റദ്ദാക്കിയത്. 

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മാർച്ച് 31 വരെ റദ്ദാക്കി. സാമ്പത്തികപ്രതിസന്ധി മൂലം നിലവിൽ ആനുകൂല്യം നവംബർ 30 വരെ റദ്ദാക്കിയിരുന്നു. പ്രതിസന്ധി തുടരുന്നതിനാൽ ആനുകൂല്യം ഇപ്പോൾ നൽകാൻ കഴിയില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യം മരവിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് ഈ സാമ്പത്തികവർഷം തീരുന്നത് വരെ നീട്ടാൻ ഉത്തരവിറക്കിയത്. കൊറോണ മൂലമുണ്ടായ സാമ്പത്തകപ്രതിസന്ധി തുടങ്ങിയപ്പോഴാണ് ലീവ് സറണ്ടർ റദ്ദാക്കിയത്. 

click me!