വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും

Published : Jul 27, 2026, 10:23 PM IST
pk sreemathi

Synopsis

നഷ്ടപരിഹാരം നോട്ടീസ് ലഭിച്ച 15 ദിവസത്തിനുള്ളിൽ ലഭിക്കണമെന്നും നോട്ടീസിൽ പറയുന്നു. അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരം: തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നിയമനടപടി സ്വീകരിച്ച് സിപിഎം നേതാവ് പി കെ ശ്രീമതി. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ചു. നഷ്ടപരിഹാരം നോട്ടീസ് ലഭിച്ച 15 ദിവസത്തിനുള്ളിൽ ലഭിക്കണമെന്നും നോട്ടീസിൽ പറയുന്നു. അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. കർമ്മ ന്യൂസ്, ഭാരത് ലൈവ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. അപകീർത്തികരമായ വാർത്ത നൽകിയ മറ്റു മാധ്യമങ്ങൾക്ക് നാളെ നോട്ടീസ് അയക്കും. അഭിഭാഷകൻ ബി പി ശശീന്ദ്രനാണ് നോട്ടീസ് അയച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
ഇതാണ് ഇന്ത്യയുടെ ആത്മാവ്, വയനാട്ടിലെ ജനങ്ങളെ വാനോളം പുകഴ്ത്തി പ്രിയങ്ക ഗാന്ധി; 'ദുരന്തമുഖത്ത് ഒറ്റക്കെട്ടായി നിലകൊണ്ടു'