ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാതിരിക്കാൻ ഓണത്തിന് ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ മിന്നൽ പരിശോധന; ഓഗസ്റ്റ് 30ന് തുടങ്ങും

Published : Aug 28, 2025, 11:01 PM IST
legal metrology

Synopsis

ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വ്യാപാരോത്സവങ്ങളില്‍ പൊതുജനങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കാനുമാണ് മിന്നല്‍ പരിശോധന.

തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 30 മുതല്‍ മിന്നല്‍ പരിശോധന ആരംഭിക്കും. ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വ്യാപാരോത്സവങ്ങളില്‍ പൊതുജനങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കാനുമാണ് മിന്നല്‍ പരിശോധന.

വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ സ്‌ക്വാഡ് പരിശോധന നടത്തും. മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പന നടത്തുക, നിര്‍മാതാവിന്റെ വിലാസം, ഉല്‍പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്‍പന വില, പരാതി പരിഹാര നമ്പര്‍ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകള്‍ വില്‍പന നടത്തുക, എംആര്‍പിയെക്കാള്‍ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കും. പരാതി സ്വീകരിക്കുന്നതിന് വിവിധ ജില്ലകളിൽ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്