Leopard : കോയമ്പത്തൂരിൽ ഫാക്ടറി ഗോഡൗണിൽ കുടുങ്ങിയ പുലി കൂട്ടിലായി

By Web TeamFirst Published Jan 22, 2022, 8:16 AM IST
Highlights

വനം വകുപ്പ് സ്ഥാപിച്ച സിസിടിവിയിലും നേരത്തെ കെട്ടിടത്തിനകത്ത് പുലി നടക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. 

കോയമ്പത്തൂർ: കോയമ്പത്തൂരിലെ ഫാക്ടറി ഗോഡൗണിൽ കുടുങ്ങിയ പുലി (Leopard) കൂട്ടിലായി. നഗരമേഖലയിലെ കുനിയമുത്തൂരിലെ പഴയ ഫാക്ടറി ഗോഡൗണിൽ കഴിഞ്ഞ ദിവസമായി കുടുങ്ങിക്കിടക്കുകയായിരുന്ന പുലിയെയാണ് തമിഴ്നാട് വനംവകുപ്പ് കൂട്ടിലാക്കിയത്. നാല് ദിവസമായി പുലിയെ പിടിക്കാൻ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ഒടുവിൽ ഇന്നാണ് പുലി വനംവകുപ്പ് ഒരുക്കിയ കെണിയിൽ കുടുങ്ങിയത്.

കേരള അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ അകലയാണ് പുലിയുണ്ടായിരുന്ന പി കെ പുതൂരിലെ സാനിറ്ററി ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഗോഡൗൺ. വനം വകുപ്പ് സ്ഥാപിച്ച സിസിടിവിയിലും നേരത്തെ കെട്ടിടത്തിനകത്ത് പുലി നടക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പുലിയിറങ്ങിയതോടെ പാലക്കാട് അതിർത്തി പ്രദേശങ്ങളിലെ ആളുകളും ഭീതിയിലായിരുന്നു. 

പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലി; വളർത്തു നായയെ പുലി ആക്രമിച്ചു; ആശങ്കയോടെ നാട്ടുകാർ

 

 

click me!