സിപിഐ സംഘടനാ നേതാവിൻ്റെ റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Published : Mar 13, 2023, 05:24 PM IST
സിപിഐ സംഘടനാ നേതാവിൻ്റെ റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Synopsis

കുന്നത്തൂർ താലൂക്കിലെ 21-ാം നമ്പർ റേഷൻകടയ്ക്കെതിരെയാണ് നടപടി. താലൂക്ക് സപ്ലൈസ് ഓഫീസർ ടി.സുജയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്

പത്തനംതിട്ട: ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സിപിഐ സംഘടനാ നേതാവിൻ്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറി പ്രിയൻകുമാർ ലൈസൻസിയായുള്ള  കടയാണ് സസ്പെൻഡ് ചെയ്തത്. കുന്നത്തൂർ താലൂക്കിലെ 21-ാം നമ്പർ റേഷൻകടയ്ക്കെതിരെയാണ് നടപടി. താലൂക്ക് സപ്ലൈസ് ഓഫീസർ ടി.സുജയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കടയിൽ 21 ക്വിന്റൽ അരിയുടെ വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയത്. സംഭവത്തിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം