ലൈഫ് മിഷൻ ഹൈക്കോടതി ഉത്തരവ്; എം ശിവശങ്കര്‍ നിയമോപദേശം തേടി

By Web TeamFirst Published Oct 13, 2020, 4:19 PM IST
Highlights

ലൈഫ് കരാർ അട്ടിമറിച്ചത് ശിവശങ്കരനെന്ന് സിബിഐ കോടതിയിൽ ആരോപിച്ചിരുന്നു. തൽക്കാലം സിബിഐയുടെ തുടർ നടപടികൾക്ക് കാക്കാൻ നിയമോപദേശം,

കൊച്ചി: ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തെ സ്റ്റേ അനുവദിച്ച ഹൈക്കോടതി ഉത്തരവ് വന്നതോടെ ഇക്കാര്യത്തിൽ തുടര്‍ നടപടികൾ ആലോചിക്കാൻ നിയമോപദേശം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി .ലൈഫ് കരാർ അട്ടിമറിച്ചത് ശിവശങ്കരനെന്ന് സിബിഐ കോടതിയിൽ ആരോപിച്ചിരുന്നു. തൽക്കാലം സിബിഐയുടെ തുടർ നടപടികൾക്ക് കാക്കാൻ നിയമോപദേശം,ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്നും തീരുമാനിച്ചതായാണ് വിവരം . 

ഹൈക്കോതി അഭിഭാഷകനായ എസ് രാജീവാണ് എം ശിവശങ്കറിന് നിയമോപദേശം നൽകുന്നത്. ലൈഫ് മിഷൻ സിഇഒക്ക് എതിരായ അന്വേഷണത്തിന് മാത്രമാണ് സ്റ്റേ അനുവദിച്ചിട്ടുള്ള്. യുണിടാക്കിനെതിരായ അന്വേഷണത്തിന് നിലവിൽ തടസമൊന്നും ഇല്ല. ലൈഫ് മിഷൻ അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത് എംശിവശങ്കറിനെ കണ്ടാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികളുണ്ടായേക്കുമെന്നും സൂചനയുണ്ട്. എന്നാൽ മുൻകൂര്‍ ജാമ്യം അടക്കമുള്ള നടപടികളിലേക്ക് തിരക്കിട്ട് പോകേണ്ടതില്ലെന്നും കേന്ദ്ര ഏജൻസിയുടെ അന്വേഷണ പുരോഗതി അറിഞ്ഞ ശേഷമാകാം തീരുമാനം എന്നുമാണ് നിയമോപദേശം എന്നാണ് വിവരം. 

പാസ്പോര്‍ട്ടും യാത്രാ രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് എം ശിവശങ്കര്‍ കൊച്ചിയിലെത്തിയത്. കസ്റ്റംസിന്‍റെ തുടർ നടപടികളിലും തൽക്കാലം കാത്തിരിക്കാൻ തീരുമാനം

click me!