ദീപം തെളിയിക്കല്‍ അശാസ്ത്രീയം, പക്ഷേ എതിര്‍ക്കേണ്ടതില്ല: പിണറായി വിജയന്‍

By Web TeamFirst Published Apr 6, 2020, 7:03 PM IST
Highlights

തീര്‍ത്തും അശാസ്ത്രീയ കാര്യമാണ് പ്രധാനമന്ത്രി പറഞ്ഞത്. അതുകൊണ്ട് വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. തീര്‍ത്തും അശാസ്ത്രീയ കാര്യമാണ് പ്രധാനമന്ത്രി പറഞ്ഞത്. അതുകൊണ്ട് വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് നേരത്തെ പറഞ്ഞതാണ്. വെളിച്ചം തെളിയിക്കുക എന്നത് നല്ല കാര്യമാണ്. ദീപം തെളിയിക്കുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വത്തിന്റെ വെളിച്ചം കൂടി തെളിയേണ്ടതുണ്ട്. അത് പിന്നീട് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പ്രധാനമന്ത്രി പറഞ്ഞതിനെ എതിര്‍ക്കേണ്ടതില്ല. അദ്ദേഹം പ്രധാനമന്ത്രിയെന്ന നിലക്ക് അദ്ദേഹം പറയുന്നതിനെ നിലവിലെ സാഹചര്യത്തില്‍ ഉള്‍ക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും വീട്ടിലെ വൈദ്യുതി ലൈറ്റുകള്‍ ഓഫാക്കി ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം നിരവധി പേര്‍ ഏറ്റെടുത്തത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു.  
 

click me!