മദ്യനയ കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും

Published : May 21, 2024, 12:56 AM IST
 മദ്യനയ കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും

Synopsis

സിബിഐ കേസിനെ ആധാരമാക്കിയെടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മാർച്ച് 9 ന് ഇഡിയും സിസോദിയയെ അറസ്റ്റ് ചെയ്തത്.

ദില്ലി: മദ്യനയ കേസിൽ മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണ കാന്ത ശർമ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. വൈകീട്ട് അഞ്ച് മണിക്കാണ് വിധി പ്രസ്താവം. സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്.  ജാമ്യാപേക്ഷയിൽ ഈമാസം 14നാണ് വാദം പൂർത്തിയായത്.

ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത സിബിഐയും ഇഡിയും സിസോദിയക്കെതിരെ കൃത്യമായ തെളിവുണ്ടെന്ന് കോടതിയിൽ വാദിച്ചിരുന്നു. ഏപ്രിൽ 30ന് വിചാരണ കോടതി ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായത്. ഇതിനെതിരായാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 26നാണ് സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്.

സിബിഐ കേസിനെ ആധാരമാക്കിയെടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മാർച്ച് 9 ന് ഇഡിയും സിസോദിയയെ അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെയും മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കര്‍ശന നിർദേശം നൽകി മന്ത്രി; സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, 25ന് ശുചീകരണ ദിനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മന്ത്രിയാണ്, കുടുംബകാര്യമായി മാത്രം കാണാനാകില്ല', ഗണേഷ്-ഭാര്യ ബിന്ദു മേനോൻ വിവാദത്തിൽ ചെന്നിത്തല, മുഖ്യമന്ത്രിക്കും വിമർശനം
മത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ കോസ്റ്റ് ഗാർഡ് പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചു, തമിഴ്നാട് തീരത്തേക്ക് മാറ്റും