Published : Jun 18, 2023, 06:10 AM ISTUpdated : Feb 03, 2024, 01:52 PM IST

Malayalam News Live: സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Summary

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യയുണ്ട്. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിലാണ് വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളത്. കടൽ പ്രക്ഷുബ്‌ധമായിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്

Malayalam News Live: സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

06:13 AM (IST) Jun 18

ഓസീസ് ലീഡിനായി പൊരുതുന്നു

ഇംഗ്ലണ്ടിനെതിരായ ആദ്യ ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുന്നു. ഇംഗ്ലണ്ടിന്റെ 393 റൺസ് പിന്തുടരുന്ന ഓസീസ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ 5 വിക്കറ്റിന് 311 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സിൽ ഓസീസ് ഇപ്പോഴും 82 റൺസ് പിന്നിലാണ്. 126 റൺസുമായി ഉസ്മാൻ ഖവാജയും 52 റൺസുമായി അലക്സ് കാരേയുമാണ് ക്രീസിൽ. ഖവാജ 279 പന്ത് നേരിട്ട് 14 ഫോറും രണ്ട് സിക്സും ഉൾപ്പടെയാണ് ഖവാജ 126 റൺസെടുത്തത്. സ്റ്റീവ് സ്മിത്ത് 16, ട്രാവിസ് ഹെഡ് 50, കാമറൂൺ ഗ്രീൻ 38, ഡേവിഡ് വാർണർ 09, മാർനസ് ലബുഷെയ്ൻ പൂജ്യത്തിനും പുറത്തായി. സ്റ്റുവർട്ട് ബ്രോഡും മോയിൻ അലിയും രണ്ട് വിക്കറ്റ് വീതവും ബെൻ സ്റ്റോക്സ് ഒരു വിക്കറ്റും വീഴ്ത്തി.

 

06:11 AM (IST) Jun 18

ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനൽ

ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന ഫൈനലിൽ ലെബനോനാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഗോളടിക്കാതെ സമനിലയിൽ പിരിയുകയായിരുന്നു. മംഗോളിയയെ എതിരില്ലാത്ത രണ്ട് ഗോളിനും വനുവാതുവിനെ ഒറ്റഗോളിനുമാണ് ഇന്ത്യ തോൽപിച്ചത്. അവസാന മൂന്ന് കളിയിലും ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക് വ്യത്യസ്ത ഇലവനെയാണ് കളത്തിലിറക്കിയത്. ഫിഫ റാങ്കിംഗിൽ ഇന്ത്യ 101ഉം ലബനോൻ 99ഉം സ്ഥാനത്താണ്.