പുലി പിടിച്ച ആടിനെ പോസ്റ്റ്മോർട്ടം ചെയ്തത് ലൈവ്സ്റ്റോക് ഇൻസ്പെക്ടർ; കോൺഗ്രസ് പ്രതിഷേധം, പിന്നാലെ ഡോക്ടറെത്തി

Published : Feb 02, 2025, 05:11 PM IST
പുലി പിടിച്ച ആടിനെ പോസ്റ്റ്മോർട്ടം ചെയ്തത് ലൈവ്സ്റ്റോക് ഇൻസ്പെക്ടർ; കോൺഗ്രസ് പ്രതിഷേധം, പിന്നാലെ ഡോക്ടറെത്തി

Synopsis

വെറ്ററിനറി ഡോക്ടറുടെ അസാന്നിധ്യത്തിൽ ചത്ത പുലിയുടെ പോസ്റ്റ്‌മോർട്ടം ലൈവ്സ്റ്റോക് ഇൻസ്പെക്ടർ നടത്തിയതിനെ ചൊല്ലി വിവാദം

വയനാട്: കോട്ടിയൂരിൽ പുലി പിടിച്ച ആടിനെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പോസ്റ്റ്മോർട്ടം ചെയ്തത് നാട്ടുകാർ തടഞ്ഞു. കാട്ടിക്കുളം വെറ്റിനറി ഡിസ്പെൻസറിയിലാണ് സംഭവം. ഇവിടുത്തെ വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ജീവനക്കാരൻ പോസ്റ്റ്മോർട്ടം ചെയ്തതെന്നാണ് ആരോപണം. ചത്ത ആടിനെ കൊണ്ടുവന്നപ്പോൾ പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രിയിൽ ഡോക്ടർ ഉണ്ടായിരുന്നില്ല. സാധുക്കളായ മനുഷ്യരെ ഉദ്യോഗസ്ഥർ വഞ്ചിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് പ്രവ‍ർത്തകർ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ഡോക്ടർ ആശുപത്രിയിൽ എത്തി.
 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം