വടകരയില്‍ എല്‍ജെഡിയുടെ വോട്ട് ചോര്‍ന്നിട്ടില്ല; ഇടത് തോല്‍വിക്ക് കാരണം ബിജെപി വോട്ട് മറിച്ചതെന്ന് നേതൃത്വം

By Web TeamFirst Published Jun 1, 2019, 12:13 PM IST
Highlights

 വടകരയിൽ ഇടതു മുന്നണിയുടെ പരാജയ കാരണം ബിജെപി വോട്ടുകൾ മറിച്ചതാണെന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍

കോഴികോട്: എൽജെഡിയുടെ ഒരു വോട്ടു പോലും വടകരയിൽ ചോർന്നിട്ടില്ലെന്ന് എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്. ഇടതു മുന്നണിയുടെ തോൽവിക്ക് കാരണം ബിജെപി യുഡിഎഫിന് വോട്ടു മറിച്ചതെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

വടകരയിൽ ഇടതു മുന്നണിയുടെ പരാജയ കാരണം ബിജെപി വോട്ടുകൾ മറിച്ചതാണെന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാറും പറഞ്ഞു. ഇടത് മുന്നണിക്ക് വോട്ടു കുറഞ്ഞത് അന്വേഷിക്കണം. വടകരയിൽ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിയെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. 

മണ്ഡലത്തില്‍ 526755 വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി മുരളീധരന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജനെ പരാജയപ്പെടുത്തിയത്. 84663 വോട്ടുകളുടെ ഭൂരിപക്ഷം മുരളീധരന്‍ നേടിയിരുന്നു. ജയരാജന് 442092 വോട്ട് ലഭിച്ചപ്പോള്‍ ബിജെപി 80128 വോട്ടാണ് വടകര മണ്ഡലത്തില്‍ നേടിയത്. 


 

click me!