ആർജെഡി, ജെഡിഎസ്, സമാ‌ജ്‌വാദി പാർട്ടികളുമായി എൽജെഡി ലയന ചർച്ച; മെയ് 25 നുള്ളിൽ അന്തിമ തീരുമാനം

Published : Apr 03, 2022, 04:45 PM IST
ആർജെഡി, ജെഡിഎസ്, സമാ‌ജ്‌വാദി പാർട്ടികളുമായി എൽജെഡി ലയന ചർച്ച; മെയ് 25 നുള്ളിൽ അന്തിമ തീരുമാനം

Synopsis

എൽജെഡി ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗം ആർജെഡിയുമായി ലയിച്ച സാഹചര്യത്തിലാണ് സംസ്ഥാന സമിതി യോഗം ചേർന്നത്

കോഴിക്കോട്: മൂന്ന് പ്രമുഖ രാഷ്ട്രീയ കക്ഷികളുമായി എൽജെഡി ലയന ചർച്ച തുടങ്ങി. ബിഹാറിലെ ആർജെഡി, കർണാടകയിലെ ജെഡിഎസ്, യുപിയിലെ സമാ‌ജ്‌വാദി പാർട്ടി എന്നിവരുമായാണ് ചർച്ചകൾ തുടങ്ങിയത്. ഏഴ് പേരെയാണ് ലയന ചർച്ചകൾക്കായി എൽജെഡി ചുമതലപ്പെടുത്തിയിരിക്കുന്നത്.

എൽജെഡി ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗം ആർജെഡിയുമായി ലയിച്ച സാഹചര്യത്തിലാണ് സംസ്ഥാന സമിതി യോഗം ചേർന്നത്. ഏത് പാർട്ടിയുമായി ലയിക്കണമെന്ന കാര്യത്തിൽ മെയ് 25 നകം തീരുമാനമുണ്ടാകുമെന്ന് എൽജെഡി നേതാവ് വർഗീസ് ജോർജ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

മറ്റ് മൂന്ന് പാർട്ടികളുമായി നടത്തുന്ന ചർച്ചയുടെ കാര്യങ്ങൾ എൽ ഡി എഫ് നേതൃത്വത്തെയും അറിയിക്കുമെന്നും വർഗീസ് ജോർജ് വ്യക്തമാക്കി. സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന് കല്ലിടുമ്പോൾ ബലപ്രയോഗം പാടില്ലെന്ന് എൽജെഡി ആവശ്യപ്പെട്ടു. ബലപ്രയോഗം നടന്നതിന് ദൃശ്യങ്ങൾ തന്നെ തെളിവാണ്. ബലപ്രയോഗം പാടില്ലെന്ന കാര്യം മുന്നണി നേതൃത്വത്തെ അറിയിക്കുമെന്നും വർഗ്ഗീസ് ജോർജ്ജ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതിജീവിതയെ അധിക്ഷേപിച്ച കേസ്; ഒടുവിൽ രാഹുൽ ഈശ്വറിന് ആശ്വാസം, 16 ദിവസങ്ങള്‍ക്കുശേഷം ജാമ്യം
പ്ലസ് ടു വിദ്യാർഥികളെ ക്രൂരമായി മർദിച്ച് അധ്യാപകൻ; കേസെടുത്ത് പൊലീസ്, അധ്യാപകനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ