
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ കൈത്തറി യൂണിഫോം ഉൽപ്പാദനത്തിന് ആവശ്യമായ തുക കുറഞ്ഞ പലിശയ്ക്ക് നബാർഡ് വായ്‍പയായി നൽകും. സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങളും സംസ്ഥാന സഹകരണ ബാങ്കും വഴിയാണ് ഫണ്ട് നൽകുക. സ്കൂൾ യൂണിഫോം നെയ്യുന്ന 250 ഓളം സംഘങ്ങൾക്ക് ഇതോടെ പ്രവർത്തന വായ്പ ഉറപ്പായി.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ ശ്രീനിവാസ്, ഹാന്‍റ് ലൂം ഡയറക്ടർ കെസുധീർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam