അവസാനഘട്ട തദ്ദേശതെരഞ്ഞെടുപ്പ് നാളെ; നാല് ജില്ലകൾ വിധിയെഴുതും, ഇന്ന് നിശബ്ദപ്രചാരണം

By Web TeamFirst Published Dec 13, 2020, 6:34 AM IST
Highlights

വടക്കൻ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് വെൽഫെയര്‍ പാര്‍ട്ടി-കോൺഗ്രസ് നീക്കുപോക്കിന്‍റെ വിലയിരുത്തൽ കൂടിയാകുമെന്നാണ് പൊതു നിരീക്ഷണം.

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് നാളെ ബൂത്തുകളിലേക്ക് എത്തുക. ജില്ലകളിൽ ഇന്ന് നിശ്ശബ്ദ പ്രചാരണം നടക്കും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ ഒന്പതു മുതൽ തുടങ്ങും.

നാല് ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുക. വടക്കൻ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് വെൽഫെയര്‍ പാര്‍ട്ടി-കോൺഗ്രസ് നീക്കുപോക്കിന്‍റെ വിലയിരുത്തൽ കൂടിയാകുമെന്നാണ് പൊതു നിരീക്ഷണം. പലയിടത്തും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് അവസാനഘട്ട കലാശക്കൊട്ട് നടന്നത്. 

click me!